വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ...
തൃശൂർ ആനക്കല്ലിനെ നടുക്കിയ ഉണ്ണിമായയുടെ കൊലപാതകത്തില്‍ പുറത്തുവരുന്നത് അതീവ ഗൗരവകരമായ വിവരങ്ങള്‍. കേവലം ഒരു നിമിഷത്തെ ദേഷ്യത്തിലുണ്ടായ കൊലപാതകമല്ല, മറിച്ച് സംശയരോഗിയായ ഭർത്താവ് മാസങ്ങള്‍ക്ക് മുൻപേ പ്ലാൻ ചെയ്ത കൊലയാണിതെന്ന് സൂചന. ആറ് മാസം മുൻപും സമാനമായ രീതിയില്‍ ഉണ്ണിമായയെ ശിവപ്രസാദ് കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു.
അന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ ഉണ്ണിമായ, മകളുടെ ഭാവി ഓർത്ത് വീണ്ടും ആ നരകത്തിലേക്ക് മടങ്ങുകയായിരുന്നു. ഒടുവില്‍ രാവിലെ ജോലിക്ക് പോകാൻ ഇറങ്ങിയ നേരം ആരും കേള്‍ക്കാത്ത ആ മുറിക്കുള്ളില്‍ വെച്ച് ഭർത്താവ് ആ ക്രൂരകൃത്യം പൂർത്തിയാക്കി. ഉണ്ണിമായയുടെ കുടുംബം നല്‍കുന്ന മൊഴികള്‍ പോലീസിനെ പോലും അമ്പരപ്പിക്കുകയാണ്...

