Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം... പലയിടങ്ങളിലും വീടുകളില്‍ വെള്ളംകയറി, ജനങ്ങള്‍ ദുരിതത്തില്‍...

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം... പലയിടങ്ങളിലും വീടുകളില്‍ വെള്ളംകയറി, ജനങ്ങള്‍ ദുരിതത്തില്‍...

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷമായി തുടരുന്നു. ഉത്തരാഖണ്ഡ്, അസം, ഒഡീഷ സംസ്ഥാനങ്ങളിലായി 17 പേർ മരിച്ചു. 24 മണിക്കൂറിനിടെ എട്ട് പേരാണ് മരിച്ചത്. പലയിടങ്ങളിലും വീടുകളില്‍ വെള്ളംകയറിയതിനാല്‍ ജനങ്ങള്‍ ദുരിതത്തിലാണ്.

ജാർഖണ്ഡിലും ഉത്തർപ്രദേശിലും നദികള്‍ അപകടപരിധിക്ക് മുകളിലാകുകയും, റോഡുകളിലും വീടുകളിലും വെള്ളം കയറുകയും ചെയ്തു. മിന്നല്‍ പ്രളയ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. ചില പ്രദേശങ്ങളില്‍ ട്രെയിൻ സർവീസുകള്‍ തടസ്സപ്പെടുകയും ചെയ്തു. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളില്‍ ചിലയിടങ്ങളില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new