Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വടംവലി മത്സരത്തില്‍  പങ്കെടുത്ത്  അരമണിക്കൂര്‍...   യുവാവ് കുഴഞ്ഞുവീണ്  മരിച്ചു; 27 കാരൻ സംഭവിച്ചത്

വടംവലി മത്സരത്തില്‍ പങ്കെടുത്ത് അരമണിക്കൂര്‍... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്

കോട്ടയത്ത് റിയല്‍ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയില്‍ ആള്‍താമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരില്‍ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന ടിയാന് അത് കൊണ്ടായിരിക്കും ഈ ബായ്ക്ക് അപ്പ് കാര്യങ്ങളില്‍ ഒക്കെ അത്ര നല്ല പിടിപ്പാട്; സണ്ണി എം. കപിക്കാടിനെ വിമർശിച്ച്‌ അഞ്ജു പാർവതി പ്രഭീഷ്

അലി അക്ബർ നല്‍കിയ ഫോണ്‍ രേഖകള്‍ പൊലീസിന്റെ കൈയില്‍; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ജാതീയതയും സവർണ്ണ മേല്‍ക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം; ആശംസകള്‍ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ദളിത് കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികള്‍ക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങള്‍ അവകാശപ്പോരാട്ടങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കി; അയ്യങ്കാളി ജയന്തി ആശംസകള്‍ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

പാലക്കാട് ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തില്‍ പങ്കെടുത്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കോതകുർശ്ശി സ്വദേശി പ്രവീണ്‍കുമാർ (27) ആണ് ദാരുണമായി മരണപ്പെട്ടത്. പാലക്കാട് ശ്രീകൃഷ്ണപുരം പുഞ്ചപ്പാടത്ത് ഇന്ന് വൈകിട്ടോടെയാണ് സംഭവം നടന്നത്.

നാട്ടില്‍ നടന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായുള്ള വടംവലി മത്സരത്തില്‍ പ്രവീണ്‍കുമാർ പങ്കെടുത്തിരുന്നു. മത്സരത്തിന് ശേഷം അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹം പാടത്ത് മാറിയിരുന്നു. ഉടൻ തന്നെ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ തന്നെ കൂടെയുണ്ടായിരുന്നവർ ചേർന്ന് പ്രവീണ്‍കുമാറിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആഘോഷത്തിനിടെ ഉണ്ടായ യുവാവിൻ്റെ അപ്രതീക്ഷിത വിയോഗത്തിൻ്റെ നടുക്കത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും.
കൈതപ്പൊയില്‍ - കോടഞ്ചേരി റോഡില്‍ പിക്കപ് വാൻ സ്കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വയനാട് സ്വദേശി മരിച്ചു. മാനന്തവാടി അഞ്ചുകുന്ന് ആറാം മൈല്‍ മാനാഞ്ചിറ ചക്കര റഷീദ് (51) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് അപകടം ഉണ്ടായത്.

മകന്റെ ഗൃഹപ്രവേശ ചടങ്ങ് ക്ഷണിക്കാൻ പോയി മടങ്ങുകയായിരുന്നു റഷീദും ഭാര്യയും. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പുലർച്ചെ രണ്ടു മണിയോടെയായിരുന്നു റഷീദിന്റെ മരണം സ്ഥിരീകരിച്ചത്. റഷീദിന്റെ ഭാര്യ റംല ഗുരുതരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

റഷീദിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികള്‍ക്കു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മക്കള്‍: മുബഷീർ(ദുബായ്), റമീസ്(ഷാർജ), റഈസ്, ഐബ ഫാത്തിമ. മയ്യിത്ത് നമസ്കാരം മാനാഞ്ചിറ ജുമാ മസ്ജിദിലും കബറടക്കം കെല്ലൂർ ജുമാ മസ്ജിദ് കബർസ്ഥാനിലും നടത്തും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new