Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വളാഞ്ചേരി പീഡനക്കേസ്... നാല് പെണ്‍കുട്ടികള്‍ക്കും സംരക്ഷണം ഉറപ്പാക്കി മലപ്പുറം ശിശുക്ഷേമ സമിതി

വളാഞ്ചേരി പീഡനക്കേസ്... നാല് പെണ്‍കുട്ടികള്‍ക്കും സംരക്ഷണം ഉറപ്പാക്കി മലപ്പുറം ശിശുക്ഷേമ സമിതി

വളാഞ്ചേരി പീഡനക്കേസില്‍ നാല് പെണ്‍മക്കള്‍ക്കും സംരക്ഷണം നല്‍കുമെന്ന് മലപ്പുറം ശിശുക്ഷേമ സമിതി. പതിനേഴും പതിനഞ്ചും പതിമൂന്നും പത്തും വയസുള്ള പെണ്‍കുട്ടികളെയാണ് 47 കാരനും പിതാവുമായ പ്രതി ബലാല്‍സംഗം ചെയ്തത്. ദരിദ്രകുടുംബത്തിലെ അംഗങ്ങളായ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചതായും ശിശുക്ഷേമ സമിതി അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ സമൂഹത്തില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പരമാവധി ശിക്ഷ പ്രതിയ്ക്ക് ഉറപ്പാക്കേണ്ടതുണ്ടെന്നും സിഡബ്ല്യുഡി ചെയര്‍മാന്‍ ഷാജേഷ് ഭാസ്‌കര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് നാല് പെണ്‍മക്കളെ പീഡിപ്പിച്ച പിതാവിനെ പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്.

സ്‌കൂളിലെ അധ്യാപികയോട് ഇളയകുട്ടി സംഭവം പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. സഹോദരിമാരെയും അച്ഛന്‍ ഉപദ്രവിക്കാറുണ്ടെന്നും ഭയന്നാണ് സംഭവം പുറത്ത് പറയാഞ്ഞതെന്നും കുട്ടി അധ്യാപികയോട് പറഞ്ഞു. അഞ്ച് വര്‍ഷമായി ഉപദ്രവിക്കാറുണ്ടെന്ന് മൂത്ത രണ്ട് കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new