Tuesday, 07 Jul, 8.04 am മലയാളി വാര്‍ത്ത

ന്യൂസ്
വാളയാറില്‍ പച്ചക്കറി വാഹനത്തില്‍ ഒളിപ്പിച്ചുകടത്തിയ 1.75 കോടി രൂപ പൊലീസ് പിടികൂടി.... മിനി പിക്‌അപ് വാഹനത്തില്‍ രണ്ട് ബാഗുകളിലായാണ് പണം ഒളിപ്പിച്ചത്, വാളയാര്‍ ടോള്‍ പ്ലാസയില്‍ വാഹന പരിശോധനക്കിടെയാണ് പിടികൂടിയത്

വാളയാറില്‍ പച്ചക്കറി വാഹനത്തില്‍ ഒളിപ്പിച്ചുകടത്തിയ 1.75 കോടി രൂപ പൊലീസ് പിടികൂടി. ആലുവ മണിയന്‍ പാറ സ്വദേശികളും സഹോദരങ്ങളുമായ സലാം (42), മീദീന്‍ കുഞ്ഞ് (44) എന്നിവരെ അറസ്റ്റ് ചെയ്തു. കോയമ്ബത്തൂരില്‍നിന്ന് ആലുവയിലേക്ക് കൊണ്ടുപോവുകയായിരുന്നു പണമെന്ന് ഇരുവരും പൊലീസിന് മൊഴിനല്‍കി.
പച്ചക്കറി കയറ്റുന്ന മിനി പിക്‌അപ് വാഹനത്തില്‍ രണ്ട് ബാഗുകളിലായാണ് പണം ഒളിപ്പിച്ചത്. തിങ്കളാഴ്ച രാവിലെ 11.45ന് വാളയാര്‍ ടോള്‍ പ്ലാസയില്‍ വാഹന പരിശോധനക്കിടെയാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡും വാളയാര്‍ പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalivartha new
Top