വാണിജ്യ സിലിണ്ടറിന്റെ വില വർധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകള്‍ അടച്ചിടും...
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതകത്തിന്റെ വില വര്‍ധനയില്‍ പ്രതിഷേധിച്ച് ഹോട്ടലുകള്‍ നാളെ (മേയ് 6) പണിമുടക്കും. സംസ്ഥാന വ്യാപകമായി ഹോട്ടലുകള്‍ 24 മണിക്കൂര്‍ അടച്ചിടുമെന്നു കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ അറിയിച്ചു. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില ഒറ്റയടിക്ക് 993 രൂപ വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയിലാണ് പ്രതിഷേധം. 19 കിലോ വാണിജ്യ സിലിണ്ടറിന് നിലവില്‍ 3085 രൂപയാണ് നല്‍കേണ്ടത്.
ഹോട്ടലുകള്‍ മുന്നോട്ടുകൊണ്ടുപോകാനാകാത്ത സാഹചര്യമാണ് നിലവിലെന്ന് അസോസിയേഷന്‍ പറഞ്ഞു. വിലക്കയറ്റവും ഉയര്‍ന്ന വാടകയും കൂലി വര്‍ധനവുമെല്ലാം കാരണം ഇതിനകം തന്നെ ഹോട്ടല്‍ മേഖല വലിയ സാമ്പത്തിക സമ്മര്‍ദം നേരിടുന്നുണ്ട്. നിലവിലെ സിലണ്ടര്‍ ക്ഷാമം മൂലം ഇപ്പോള്‍ തന്നെ 50 ശതമാനത്തില്‍ താഴെ ഹോട്ടലുകള്‍ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. നിലവിലെ സാഹചര്യത്തില്‍ ഹോട്ടലുകള്‍ മുന്നോട്ടുകൊണ്ടുപോകാനാകാത്ത സാഹചര്യമാണെന്ന് അസോസിയേഷന്‍ പറഞ്ഞു.

