Sunday, 09 Aug, 4.21 pm മലയാളി വാര്‍ത്ത

ന്യൂസ്
വേദന സഹിക്കാനാകാതെ പ്രവാസലോകവും ഭരണാധികാരികളും; നാ​ട​ണ​ഞ്ഞ​തി​ലു​ള്ള സ​ന്തോ​ഷം നി​മി​ഷ​നേ​രം കൊ​ണ്ടു​ത​ന്നെ വേ​ദ​ന​ക്ക്​ വ​ഴി​മാ​റി, ഇതെങ്ങനെ താങ്ങും ആ ലോകം

ക​രി​പ്പൂ​രി​ലെ എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന ദു​ര​ന്തം പ്ര​വാ​സ​ലോ​ക​ത്തി​ന്‍െ​റ മുഴുവന്‍ വേ​ദ​ന​യാ​യി മാറുന്ന കാഴ്ചയാണ് കാണുവാന്‍ കഴിയുന്നത്. വ​​ന്ദേ ഭാ​ര​ത്​ മി​ഷ​ന്റെ ഭാഗമായി ദു​ബൈ​യി​ല്‍​നി​ന്ന്​ പോ​യ വി​മാ​ന​മാ​ണ്​ അ​പ​ക​ട​ത്തി​ല്‍​പെട്ടിരിക്കുന്നത്. ഇതേതുടര്‍ന്ന് 18 പേ​രാ​ണ്​ മ​രി​ച്ച​ത് എന്ന വാര്‍ത്തകളായിരുന്നു വന്നത്. എന്നാല്‍ കോ​വി​ഡ്​ വ്യാപനത്തിന്റെ പ്ര​തി​സ​ന്ധി​യി​ല്‍ എ​ല്ലാ ഗ​ള്‍​ഫ്​ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നും നി​ര​വ​ധി വി​മാ​ന​ങ്ങ​ളാ​ണ്​ കേ​ര​ള​ത്തി​ലേ​ക്ക്​ പ്രവാസികളുമായി പോ​യ​ത്.

അതോടൊപ്പം തന്നെ വി​വി​ധ ത​ര​ത്തി​ലു​ള്ള പ്ര​യാ​സ​ങ്ങ​ളും ദു​രി​ത​ങ്ങ​ളും താ​ണ്ടി​യാ​ണ്​ ഓ​രോ പ്ര​വാ​സി​യും വി​മാ​ന​ങ്ങ​ളി​ല്‍ നാ​ട​ണ​ഞ്ഞിരിക്കുന്നത്. നാ​ട​ണ​ഞ്ഞ​തി​ലു​ള്ള സ​ന്തോ​ഷം നി​മി​ഷ​നേ​രം കൊ​ണ്ടു​ത​ന്നെ വേ​ദ​ന​ക്ക്​ വ​ഴി​മാ​റു​ക​യാ​യി​രു​ന്നു ക​രി​പ്പൂ​ര്‍ ദു​ര​ന്ത​ത്തി​ലൂടെ വന്നത്. ഒപ്പം ഖ​ത്ത​റി​ല്‍​നി​ന്ന്​ നി​ര​വ​ധി വി​മാ​ന​ങ്ങ​ളാ​ണ്​ ഇ​തി​ന​കം വ​ന്ദേ ഭാ​ര​ത്​ പ​ദ്ധ​തി​യി​ല്‍ പ്ര​വാ​സി​ക​ളെ​യും​കൊ​ണ്ട്​ നാ​ട​ണ​ഞ്ഞി​രി​ക്കു​ന്ന​ത്. ഒട്ടുമി​ക്ക പ്ര​വാ​സി സം​ഘ​ട​ന​ക​ളും വി​മാ​നം ചാ​ര്‍​ട്ട​ര്‍ ചെ​യ്​​തും പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കുകയും ചെയ്തിരുന്നു.

ദുരിതത്തിലായ പ്രവാസികള്‍ക്ക് വി​മാ​നം ഏ​ര്‍​പ്പാ​ടാ​ക്കി​യ​വ​ര്‍​ക്ക്​ ആ​ശ്വാ​സ​ത്തി​െന്‍റ​യും സ​ന്തോ​ഷ​ത്തി​െന്‍റ​യും സ​ന്ദേ​ശം ​ൈക​മാ​റി​യാ​ണ്​ ഓരോ പ്ര​വാ​സി​ക​ളും നാ​ട്ടി​ലേ​ക്ക്​ യാ​ത്ര​യാ​യ​ത്. പ​ല​വി​ധ പ്ര​യാ​സ​ങ്ങ​ളും പി​ന്നി​ട്ട്​ നാ​ട​ണ​യാ​നു​ള്ള കൊ​തി​യോ​ടെ ആ​ശ്വാ​സ​തീ​ര​െ​ത്ത​ത്തി​യ​വ​രാ​ണ്​ ക​രി​പ്പൂ​രി​ല്‍ ദു​ര​ന്ത​ത്തി​ല്‍​പെ​ട്ട​ത് എന്നത് `ഏവരെയും വേദനിപ്പിക്കുകയാണ്. ക​രി​പ്പൂ​ര്‍ ദു​ര​ന്ത​ത്തി​ല്‍ 18 പേ​ര്‍ മ​രി​ച്ച​തി​ലും നി​ര​വ​ധി പേ​ര്‍​ക്ക്​ പ​രി​ക്കേ​റ്റ​തി​ലും പ്ര​വാ​സ​ലോ​ക​മൊ​ന്ന​ട​ങ്കം തേ​ങ്ങു​ക​യാ​ണ് എന്നത്. ഇതേതുടര്‍ന്ന് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​റ​യെ പ്രാ​ര്‍​ഥ​ന​ക​ളാ​ണ്. അങ്ങനെ ക​രി​പ്പൂ​രി​ലെ നാ​ട്ടു​കാ​ര്‍ കാ​ണി​ച്ച സേ​വ​ന​ത്തി​ന്‍െ​റ മ​ഹി​മ​യും എ​ല്ലാ​യി​ട​ത്തും നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്നതും ആ കരുതലിന്റെ കാര്യങ്ങള്‍ തന്നെയാണ്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalivartha new
Top