Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വീണയെ തൊട്ടാല്‍ ഞങ്ങള്‍ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാല്‍ കളി മാറും..സഖാക്കള്‍ക്ക് പാര്‍ട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോര്‍മുഖം തുറന്ന് സി പി ഐ എം..

വീണയെ തൊട്ടാല്‍ ഞങ്ങള്‍ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാല്‍ കളി മാറും..സഖാക്കള്‍ക്ക് പാര്‍ട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോര്‍മുഖം തുറന്ന് സി പി ഐ എം..

കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി കരാറുകള്‍ നിലനിർത്തുന്നതിനുള്ള അവസരങ്ങള്‍ ഉണ്ടായിരുന്നിട്ടും അവ പരിഗണിക്കാതെ കരാർ റദ്ദാക്കിയ നടപടി; സംസ്ഥാന താല്‍പ്പര്യത്തിന് വിരുദ്ധമാണെന്ന് ബിജെപി ദേശീയ നിർവാഹസമിതി അംഗം കുമ്മനം രാജശേഖരൻ

ഉപരിപഠന സാധ്യത നിലനിർത്തി കൃത്യമായ തൊഴില്‍ നൈപുണ്യം ഉറപ്പാക്കുന്ന രീതിയിലാകണം കോഴ്സുകള്‍ വിഭാവനം ചെയ്യേണ്ടത്; തുറന്നടിച്ച്‌ മന്ത്രി എൻ. ഷംസുദ്ദീൻ

തൊണ്ടിമുതലടക്കം പിടിക്കപ്പെട്ട കള്ളൻ സിമ്പതിക്ക് വേണ്ടി അലമുറയിട്ട് കരയുന്നല്ലോ!! റിയാസിന്റെ കരണം പുകച്ച്‌ മാത്യൂ കുഴല്‍നാടൻ

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച വനിതാ മാധ്യമപ്രവർത്തകയ്ക്ക് എതിരെ കേസ്; മതമൗലികവാദ ശക്തികള്‍ക്ക് യുഡിഎഫ് സർക്കാർ കീഴടങ്ങിയതിന്റെ തെളിവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

ഇ ഡി ഇനി അടുത്ത നീക്കം നടത്തുമ്പോള്‍ നമ്മള്‍ എന്ത് ചെയ്യണം . പാർട്ടി സെക്രട്ടറിയുടെ ക്ലാസ് . ഇ.ഡിയുടെ രാഷ്ട്രീയം വിശദീകരിക്കാൻ സിപിഎം കോഴിക്കോട് മുതലക്കുളത്ത് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇ.ഡി അന്വേഷിക്കുന്ന മാസപ്പടി കേസ് ടി.വീണ നിയമപരമായി നടത്തട്ടെയെന്നും എന്നാല്‍ പിണറായി വിജയനെയും മുഹമ്മദ് റിയാസ് അടക്കമുള്ള പാര്‍ട്ടി നേതാക്കളെ ലക്ഷ്യം വെച്ചാല്‍ പ്രതിരോധിക്കുമെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. കോഴിക്കോട് മുതലക്കുളത്ത് നടത്തിയ വിശദീകരണയോഗത്തില്‍ വെച്ച്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അന്വേഷണത്തിന് മുന്‍പ് ലക്ഷ്യം പ്രഖ്യാപിക്കുന്നതാണ് ഇ.ഡിയുടെ രീതി. ഇതിനായി തങ്ങളുടെ നേതാക്കളെ വിട്ടു കൊടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.''തങ്ങളെ ഭയപ്പെടുത്താമെന്ന ധാരണ ഇ.ഡിക്കും മാധ്യമങ്ങള്‍ക്കും വേണ്ട. എല്ലാ കടന്നാക്രമങ്ങളെയും നേരിട്ടാണ് സി.പി.എം വളര്‍ന്നത്.അറസ്റ്റ് ചെയ്യുന്നവരെ സംശയത്തിന്റെ പുകമറയില്‍ നിർത്തുക എന്ന രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഇ.ഡി കേസ് അന്വേഷിക്കുന്നത്. ഇതിനായി അന്വേഷണത്തിനു മുൻപേ ലക്ഷ്യം പ്രഖ്യാപിക്കുന്ന രീതിയാണ് ഇ.ഡിക്കുള്ളത്. ബിജെപിക്കാരാണെങ്കില്‍ കേസില്ലെന്നതാണ് ഇ.ഡിയുടെ നിലപാട്.

ഇ.ഡി കൈകാര്യം ചെയ്യുന്ന കേസുകളില്‍ 95 ശതമാനവും ബി.ജെ.പി ഇതേര രാഷ്ട്രീയക്കാര്‍ക്കെതിരെയാണ്. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി അരവിന്ദ് കെജ്‌രിവാളിനെ ഇ.ഡി 113 ദിവസം ജയിലില്‍ കിടത്തി. എന്നാല്‍ ഇ.ഡി ബി.ജെ.പിക്കെതിരെ കേസെടുക്കില്ല. ഹവാല ആരോപണം ഇ.ഡി ഉണ്ടാക്കിയതാണ്. വീണയുടെ കേസില്‍ പാര്‍ട്ടി ഇടപെടുന്നില്ല. എന്നാല്‍ മുഹമ്മദ് റിയാസിനെ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചാല്‍ പാര്‍ട്ടി പ്രതിരോധിക്കും. റിയാസിനെയും നിഖിലിനെയും കേസില്‍ ഉള്‍പ്പെടുത്തിയാലും സി.പി.എം കീഴടങ്ങില്ല.

കരുവന്നൂര്‍ കേസും വിചിത്രമാണ്. സി.പി.എം നേതാക്കളെ കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചു. എ.സി മൊയ്തീനെയും കെ.രാധാകൃഷ്ണനെയും എം വര്‍ഗീസിനെയും പ്രതിയാക്കി''- എം.വി ഗോവിന്ദന്‍ പറഞ്ഞു.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലേക്ക് നാലരക്കോടി എത്തിയെന്ന് അടുത്തിടെ പി.സി ജോർജ് പറഞ്ഞിരുന്നു. അപ്പോള്‍ അത് കള്ളപ്പണമല്ലേ? കേരളത്തിലെ 'എ' ക്ലാസ് മണ്ഡലങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം ബിജെപി എത്തിച്ചു. ചാക്കില്‍ കെട്ടി പണം ബിജെപി ഓഫിസില്‍ എത്തിച്ചുവെന്നാണ് ഒരു ബിജെപി നേതാവ് പറഞ്ഞത്.

എന്തുകൊണ്ട് അദ്ദേഹത്തെ ഇ.ഡി ചോദ്യം ചെയ്തില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ചോദിച്ചു.ഇ.ഡി അന്വേഷിക്കുന്ന കേസ് ടി. വീണ നിയമപരമായ രീതിയില്‍ നടത്തട്ടെ എന്നാണ് തങ്ങളുടെ തീരുമാനം. എന്നാല്‍ ഇ.ഡിയും മാധ്യമങ്ങളും ശ്രമിക്കുന്നത് ഇതിനല്ല. വീണയെ പരിചയപ്പെടുത്തുന്നത് മുൻപ് മുഖ്യമന്ത്രിയുടെ മകള്‍ എന്നും ഇപ്പോള്‍ പ്രതിപക്ഷ നേതാവിന്റെ മകള്‍ എന്നുമാണ് പറയുന്നത്. വീണയിലൂടെ പിണറായിയെ ലക്ഷ്യമിടുന്നത് രാഷ്ട്രീയമാണ്. എന്നും എം വി ഗോവിന്ദൻ പറഞ്ഞു വയ്ക്കുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new