Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കള്‍ തല്ലി തകര്‍ത്ത കാര്‍..  ഡ്രൈവര്‍ ശ്യാംരാജിനു സാമ്പത്തിക സഹായം നല്‍കുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാര്‍ട്ടിയും കൈവിട്ടു..

വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കള്‍ തല്ലി തകര്‍ത്ത കാര്‍.. ഡ്രൈവര്‍ ശ്യാംരാജിനു സാമ്പത്തിക സഹായം നല്‍കുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാര്‍ട്ടിയും കൈവിട്ടു..

വ്യാജ പ്രചാരണങ്ങള്‍ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്ന് രേണു സുധി

സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ 160 കോടിയുടെ സമഗ്ര ശുദ്ധജലപദ്ധതി

ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..

വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കള്‍ തല്ലി തകർത്ത കാർ നന്നാക്കാൻ ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നല്‍കുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറിയിച്ചു. സിഐടിയു ഓട്ടോ ടാക്സി യൂണിയൻ യൂണിറ്റ് പ്രസിഡന്റ് കൂടിയായ തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ശ്യാംരാജിനെ സഹായിക്കുമെന്ന വാഗ്ദാനം സിപിഎം പാലിക്കാത്തതിനെ തുടർന്നാണ് ഇ.ഡി ഇടപെടല്‍‌. അതായത് കാർ തല്ലി തകർത്തവന്മാർ തന്നെ വിശ്വസിക്കുന്ന പ്രസ്ഥാനത്തിലാണ് ഈ പാവം ഡ്രൈവറും വിശ്വസിക്കുന്നത് . അയാള്‍ കൊടി പിടിക്കുന്നതും ഇതേ പ്രസ്ഥാനത്തില്‍ .

ആക്രമണത്തില്‍ തകർന്ന മറ്റു 2 കാറുകളുടെ അറ്റകുറ്റപ്പണിക്ക് ഇൻഷുറൻസിന് പുറമേ ചെലവായ തുക നല്‍കുമെന്ന് ഇ.ഡി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. എന്നാല്‍, ആക്രമണത്തിന് 2 ദിവസം മുൻപ് ഫിറ്റ്നസ് തീർന്നതിനാല്‍ ശ്യാംരാജിന്റെ വാഹനത്തിന് ഇൻഷുറൻസ് പരിരക്ഷ കിട്ടിയില്ല. അതിനാല്‍ ആവശ്യമായ തുക കൈമാറുമെന്നും രേഖകള്‍ സഹിതം അപേക്ഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇ.ഡി ഡപ്യൂട്ടി ഡയറക്ടർ എസ്.സിമി അറിയിച്ചു.മുട്ട, ഇഷ്ടിക, കരിങ്കല്ല്. ഇതൊക്കെ ആയുധങ്ങളാക്കിയായിരുന്നു പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇ.ഡി അന്വേഷണ ഉദ്യോഗസ്ഥരെ സിപിഎം പ്രവര്‍ത്തകര്‍ കൈകാര്യം ചെയ്തത്.

ചോദ്യം ചെയ്ത് രണ്ടു ടാക്സി കാറുകളില്‍ മടങ്ങിയ അന്വേഷണസംഘത്തെ വളഞ്ഞിട്ടാണ് ആക്രമിച്ചത്.രണ്ടു കാറുകളിലുമായി മൂന്ന് വനിതകള്‍ അടക്കം അഞ്ച് ഉദ്യോഗസ്ഥരുണ്ടായിരുന്നു. ആദ്യം മുട്ട എറിഞ്ഞു. പിന്നെ ഇഷ്ടിക, പിന്നെ കരിങ്കല്ല്. കിട്ടിയതോടെ കാറിലേക്ക് എറിഞ്ഞു. ചില്ലുകള്‍ തകര്‍ന്ന് കാറിന്റെ ഡ്രൈവറിനടക്കം പരുക്കേറ്റു. ആ ആക്രമണത്തെക്കാള്‍ സി.പി.എമ്മിനെ വേട്ടയാടിയത് ആക്രമണശേഷം വന്ന ഒരു പ്രതികരണമായിരുന്നു. അത് ടാക്സി ഡ്രൈവറായി തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ആര്‍. ശ്യാംരാജിന്റെതായിരുന്നു. മരണത്തെ മുഖാമുഖം കണ്ട ശ്യാംരാജ്, ഇ.ഡി ഉദ്യോഗസ്ഥരെ കൊണ്ടുവന്ന താനും തന്റെ ടാക്സിയും എന്ത് പിഴച്ചുവെന്ന ചോദ്യം സി.പി.എമ്മിനെ ചെറുതല്ലാതെ വേട്ടയാടി.

കാരണം, ശ്യാംരാജ് വെറും ടാക്സി ഡ്രൈവര്‍ മാത്രമല്ല. സംഗീത കോളജിനോട് ചേര്‍ന്നുള്ള ടാക്സി സ്റ്റാന്‍ഡിലെ സി.ഐ.ടി.യു ഓട്ടോ ടാക്സി യൂണിയന്‍ പ്രസിഡന്റ് കൂടിയാണ്. പാര്‍ട്ടിക്കായി കൊടിപിടിക്കാനും മുദ്രാവാക്യം വിളിക്കാനും ഓടിയെത്തുന്ന അണികളെ ആപല്‍ഘട്ടത്തില്‍ സിപിഎം എങ്ങനെ കൈവിടുമെന്നതിന്റെ നടുക്കുന്ന നേര്‍ച്ചിത്രമാണ് അസ്ഥാനത്താകെ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ കഴിഞ്ഞ മേയ് മാസത്തില്‍ നടന്ന ഇ.ഡി. റെയ്ഡിനിടെസിഐടിയു ഗുണ്ടകള്‍ തല്ലിത്തകര്‍ത്ത ടാക്‌സി കാര്‍ നന്നാക്കാന്‍ വഴിയില്ലാതെ കണ്ണീരുകുടിച്ച സ്വന്തം സഖാവിനെ സിപിഎം നടുറോഡില്‍ തള്ളിയപ്പോള്‍, രക്ഷകരായി സാക്ഷാല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) തന്നെ രംഗത്തിറങ്ങിയിരിക്കുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new