Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടില്‍..! ഞെട്ടി വിജയൻ

വീണയും വിജയനും ഒരേ വിലങ്ങില്‍..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയില്‍ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE

സുകുമാരക്കുറുപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറുപ്പ് ക്രൈംബ്രാഞ്ചില്‍ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച് റീ ഓപ്പണ്‍ ചെയ്തതോടെ അത് സംഭവിച്ചേക്കും.

അച്ഛനും അമ്മയ്ക്കും വേണ്ടി മക്കള്‍ സ്നേഹത്തോടെ നിർമ്മിച്ച്‌ നല്‍കിയ ലിഫ്റ്റ് അച്ഛന്റെ കാലനായി. പത്തനംതിട്ടയില്‍ വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു. പത്തനംതിട്ട കടമ്മനിട്ട കല്ലേലിമുക്കില്‍ മാത്തുക്കുട്ടി (75) ആണ് മരിച്ചത്. ശാരീരിക പരിമിതികള്‍ നേരിടുന്ന വ്യക്തിയായിരുന്നു കെഎസ്‌ആര്‍ടിസി റിട്ടയേര്‍ഡ് ജീവനക്കാരനായ മാത്തുക്കുട്ടി.

ആയതിനാല്‍ റോഡില്‍നിന്ന് വീട്ടിലേക്ക് കയറാനായി ലിഫ്റ്റ് സ്ഥാപിച്ചിരുന്നു. ഈ ലിഫ്റ്റിലാണ് മാത്തുക്കുട്ടിയുടെ തലകുടുങ്ങിയത്. വീടിന് താഴെ വാഹനം നിര്‍ത്തി ലിഫ്റ്റില്‍ കയറിയതായിരുന്നു.

മാത്തുക്കുട്ടിയും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും രക്ഷിക്കാനായില്ല. കറന്റ് പോയി ലിഫ്റ്റ് നിന്നപ്പോള്‍ തല പുറത്തേക്കിട്ടതാവാം മരണ കാരണമെന്നാണ് റിപ്പോര്‍ട്ട്.

ലിഫ്റ്റില്‍ തല കുടുങ്ങിക്കിടക്കുന്നത് കണ്ട് ലിഫ്റ്റ് വെട്ടിപ്പൊളിക്കാന്‍ ഭാര്യ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പരിശ്രമങ്ങള്‍ വിഫലമായതോടെ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് മാത്തുക്കുട്ടിയെ പുറത്തെടുത്തത്. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new