വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരവെ ദേവസ്വം മുൻ മന്ത്രിയായ സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയത് ചർച്ചയായി. കരിക്കകത്തെ വീട്ടില്‍ നിന്ന് സ്കൂട്ടർ ഓടിച്ചാണ് സുഹൃത്തിനൊപ്പം ഇന്നലെ രാവിലെ ഏഴരയോടെ അദ്ദേഹം വഴുതക്കാട്ടെ രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തിയത്. കൂടിക്കാഴ്ച 10 മിനിറ്റോളം നീണ്ടു.സുഹൃത്തിന് ആഭ്യന്തരമന്ത്രിയെ കാണേണ്ട ആവശ്യമുണ്ടായിരുന്നതു കൊണ്ടാണ് ഒപ്പം വന്നതെന്നും ഏതാനും മിനിറ്റു നീണ്ട കൂടിക്കാഴ്ചയില്‍ മറ്റു വിഷയങ്ങളൊന്നും സംസാരിച്ചില്ലെന്നും കടകംപള്ളി പറഞ്ഞു.
'മന്ത്രി നിയമസഭയിലേക്കു പോകും മുൻപേ കാണാനാണു രാവിലെ എത്തിയത്. കാറിന്റെ ഡ്രൈവർ വൈകുമെന്നതുകൊണ്ടാണ് സ്കൂട്ടറില്‍ പോയത്. സ്കൂട്ടറില്‍ ഞാൻ സ്ഥിരമായി സഞ്ചരിക്കുന്നതാണ്'- അദ്ദേഹം വ്യക്തമാക്കി.അതേസമയം, മന്ത്രിയെ കണ്ടിറങ്ങിയ കടകംപള്ളി സുരേന്ദ്രൻ ഹെല്‍മറ്റ് വയ്ക്കാതെ സ്കൂട്ടർ ഓടിച്ചതു വിവാദമായി. ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് അമ്പലമുക്ക് രഞ്ജിത്ത് ട്രാൻസ്പോർട്ട് കമ്മിഷണർക്ക് പരാതി നല്‍കി. എന്നാല്‍, ഹെല്‍മറ്റ് വച്ചു തന്നെയാണ് മന്ത്രിയെ കാണാൻ പോയതെന്നും തിരിച്ചിറങ്ങിയപ്പോള്‍ സ്കൂട്ടറിന്റെ സീറ്റിനടിയില്‍ സൂക്ഷിച്ചിരുന്ന ഹെല്‍മറ്റ് വയ്ക്കാൻ വിട്ടുപോയതാണെന്നും കടകംപള്ളി പറഞ്ഞു.
പിഴയടയ്ക്കാൻ തയാറാണെന്നും അറിയിച്ചു.രാവിലെ ഏഴരയോടെയാണ് രമേശ് ചെന്നിത്തലയുടെ വസതിയില്‍ കടകംപള്ളി സുരേന്ദ്രൻ സ്കൂട്ടറിലെത്തിയത്. എന്നാല്‍ സംസ്ഥാന ആഭ്യന്തര മന്ത്രിയുടെ വീട്ടിലേക്ക് സ്കൂട്ടർ ഓടിച്ചുകയറ്റുന്നതിനിടെ മുൻ മന്ത്രി ഹെല്‍മറ്റ് ധരിക്കാൻ മറന്നു. രമേശ് ചെന്നിത്തലയുടെ വീട്ടില്‍ നിന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കടകംപള്ളി സുരേന്ദ്രൻ സ്കൂട്ടറില്‍ കയറി പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് 'എവിടെ ഹെല്‍മറ്റ്?' എന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തിയത്. നിയമം എല്ലാവർക്കും ബാധകമാണെന്നും ജനപ്രതിനിധികള്‍ തന്നെ ഇത് ലംഘിക്കുന്നത് ശരിയല്ലെന്നുമാണ് ഉയരുന്ന പ്രധാന വിമർശനം.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് മുൻ ദേവസ്വം മന്ത്രി കൂടിയായ കടകംപള്ളി ആഭ്യന്തര മന്ത്രിയെ കാണാൻ എത്തിയത് എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിലും ഉറ്റുനോക്കപ്പെടുന്നുണ്ട്. എന്നാല്‍, രാഷ്ട്രീയ പ്രാധാന്യമുള്ള ഒന്നുമല്ലെന്നും തികച്ചും വ്യക്തിപരമായ ഒരു 'സൗഹൃദ സന്ദർശനം' മാത്രമായിരുന്നു ഇതെന്നുമാണ് കടകംപള്ളി സുരേന്ദ്രൻ നല്‍കുന്ന വിശദീകരണം. ഇരുവർക്കുമിടയിലെ കൂടിക്കാഴ്ച ഏകദേശം 15 മിനിറ്റോളം നീണ്ടുനിന്നു.ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനും സിപിഎമ്മിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന പ്രസിഡന്റും എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖര്‍.
ഒരു ഭാഗത്ത് കോണ്‍ഗ്രസ് 'ഓപ്പറേഷന്‍ തൂഫാന്‍' നടത്തുമ്പോള്‍, മറുഭാഗത്ത് ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ പ്രതികളില്‍ ഒരാളായ കടകംപള്ളി സുരേന്ദ്രന് രമേശ് ചെന്നിത്തല തന്റെ വസതിയില്‍ ആതിഥേയത്വം വഹിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.രമേശ് ചെന്നിത്തലയുടെ പാര്‍ട്ടി ഹൈക്കമാന്‍ഡും ഇതേ നിലപാടാണ് സ്വീകരിക്കുന്നതെന്നും, ശബരിമല കൊള്ളയിലെ ഇടനിലക്കാരനെന്ന് ആരോപിക്കപ്പെടുന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയെ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി പലതവണ കണ്ടിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ വിമര്‍ശിച്ചു. ശബരിമലയെ കൊള്ളയടിക്കുന്നതിലും അയ്യപ്പ വിശ്വാസികളുടെ വിശ്വാസത്തെ വഞ്ചിക്കുന്നതിലും കോണ്‍ഗ്രസും സിപിഎമ്മും
തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്നും ഇരുപാര്‍ട്ടികളും ഒരേ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.ശബരിമലയ്‌ക്കും അയ്യപ്പ ഭക്തര്‍ക്കുമെതിരായ ഇത്തരം അനീതി തുടരാന്‍ ബിജെപിയും എന്‍ഡിഎയും അനുവദിക്കില്ലെന്നും, വിശ്വാസ വഞ്ചനയും പുണ്യസ്ഥലങ്ങളുടെ കൊള്ളയും കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

