ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി
സംസ്ഥാനത്ത് വ്യാപകമായ വേനല്‍മഴയും ശക്തമായ കാറ്റും തുടരുന്നു. അട്ടപ്പാടിയില്‍ ഓട്ടോറിക്ഷയ്ക്ക് മുകളില്‍ മരം വീണ് യുവതി മരിച്ചു. കല്‍ക്കണ്ടി സ്വദേശിനി സോണിയ (35) ആണ് മരിച്ചത്. അട്ടപ്പാടി ചെമ്മണ്ണൂരില്‍ വെച്ചായിരുന്നു നാടിനെ നടുക്കിയ ദാരുണാന്ത്യം. കനത്ത മഴയ്‌ക്കിടെ ഓട്ടോറിക്ഷയില്‍ സഞ്ചരിക്കവേ സമീപത്തെ മരം ഒടിഞ്ഞു വീഴുകയായിരുന്നു.
പാലക്കാടിന് പുറമെ ഇടുക്കി, കോഴിക്കോട് ജില്ലകളിലും മഴയും കാറ്റും വൻ നാശനഷ്ടങ്ങളാണ് വിതച്ചത്. ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ ശക്തമായ കാറ്റില്‍ ഗോഡൗണിന്റെ മേല്‍ക്കൂര പൂർണ്ണമായും തകർന്നു. ചുങ്കം സെന്റ് മേരീസ് പള്ളിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ഷീറ്റുകളാണ് കാറ്റില്‍ പറന്നുപോയത്. വണ്ടിപ്പെരിയാർ പാറമട ഭാഗത്ത് മരം വീണ് നിരവധി വൈദ്യുതി പോസ്റ്റുകള്‍ തകർന്നു. ഇതോടെ പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുകയും വൈദ്യുതി ബന്ധം പൂർണ്ണമായും നിലയ്ക്കുകയും ചെയ്തു.

