പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...
മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എമ്മിനെയും പൂര്‍ണ്ണമായും പ്രതിരോധത്തിലാക്കിക്കൊണ്ട് എക്സാലോജിക്-മാസപ്പടി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നിര്‍ണ്ണായകമായ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നു. പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ സ്വകാര്യ കമ്പനിയായ എക്സാലോജിക് സൊല്യൂഷന്‍സുമായി ബന്ധപ്പെട്ട വിദേശ സാമ്പത്തിക ഇടപാടുകളില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ക്കാണ് ഇ.ഡി തയ്യാറെടുക്കുന്നത്. ഓണാവധി ദിവസങ്ങള്‍ അവസാനിക്കുന്നതോടെ കേസില്‍ ഇരച്ചെത്തി നിര്‍ണ്ണായക നീക്കങ്ങള്‍ നടത്താനാണ് കേന്ദ്ര ഏജന്‍സിയുടെ തീരുമാനം.
വിദേശനാണ്യ വിനിമയ ചട്ടലംഘനം (ഫെമ), സാമ്പത്തിക ക്രമക്കേടുകള്‍ എന്നിവ വേഗത്തിലാക്കി അന്വേഷണം പൂര്‍ത്തിയാക്കാനാണ് ഇ.ഡി നീക്കം. മുന്‍പ് നടന്ന പരിശോധനകളില്‍ ലഭിച്ച ഡിജിറ്റല്‍ തെളിവുകളും രേഖകളും അപഗ്രഥിച്ചതില്‍ നിന്നും ദുബായ് അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് ഹവാല മാര്‍ഗ്ഗത്തിലൂടെ വന്‍തോതില്‍ പണം കൈമാറിയതിന്റെ തെളിവുകള്‍ ലഭിച്ചതായി അന്വേഷണ സംഘം അവകാശപ്പെടുന്നു. ചോദ്യം ചെയ്യലില്‍ പരസ്പരവിരുദ്ധമായ മറുപടികള്‍ നല്‍കിയ സാഹചര്യത്തില്‍ വീണയെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും.
കോഴിക്കോട് നടക്കാനിരിക്കുന്ന സി.പി.എം വിശാല സംസ്ഥാന സമിതി യോഗത്തിന് മുന്‍പായി അന്വേഷണം പുതിയ ഘട്ടത്തിലെത്തിക്കാനാണ് ഇ.ഡി നീക്കം നടക്കുന്നത്. കേസിന്റെ ഭാഗമായി കോഴിക്കോട്ടെ പ്രാദേശിക ഡി.വൈ.എഫ്.ഐ, സി.പി.എം നേതാക്കള്‍ ഉപയോഗിച്ച ഇന്റര്‍നെറ്റ് അധിഷ്ഠിത ആശയവിനിമയങ്ങളും വ്യാജ സിം കാര്‍ഡ് ഇടപാടുകളും ഇ.ഡി നിരീക്ഷണത്തിലാണ്. സംസ്ഥാന സമിതി ചേരുന്നതിന് തൊട്ടുമുന്‍പ് അറസ്റ്റ് ഉണ്ടായാല്‍ അത് രാഷ്ട്രീയമായി വലിയ പ്രഹരമായി മാറും.
ഓണാവധിക്കു ശേഷം തിങ്കളാഴ്ചയോടെ ഓഫീസ് നടപടികള്‍ പുനരാരംഭിക്കുന്നതോടെ വീണയ്ക്ക് ചോദ്യം ചെയ്യലിനായി വീണ്ടും സമന്‍സ് അയക്കാനാണ് ഇ.ഡി നീക്കം. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ ചോദ്യം ചെയ്യലിനിടെ കസ്റ്റഡിയിലെടുക്കാനുള്ള സാധ്യതകള്‍ അന്വേഷണ സംഘം തള്ളിക്കളയുന്നില്ല. നിര്‍ണ്ണായകമായ ചോദ്യം ചെയ്യലുകളും അതിനു പിന്നാലെയുള്ള നീക്കങ്ങളും കണ്ടറിയേണ്ടി വരും. മകള്‍ വീണ അറസ്റ്റിലാകുന്ന സാഹചര്യമുണ്ടായാല്‍ അത് പിണറായി വിജയന് കനത്ത തിരിച്ചടിയാകും. സ്വന്തം മകള്‍ സാമ്പത്തിക കുറ്റകൃത്യ കേസില്‍ കേന്ദ്ര ഏജന്‍സിയുടെ കസ്റ്റഡിയിലായാല്‍ പ്രതിപക്ഷ നേതാവ് എന്ന നിലയിലോ പാര്‍ട്ടിയിലെ പരമോന്നത നേതാവ് എന്ന നിലയിലോ തുടരാന്‍ പിണറായിക്ക് കടുത്ത ധാര്‍മ്മിക തടസ്സങ്ങള്‍ ഉണ്ടാകും.

