Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്

കരിമണല്‍ കർത്തയുടെ 1.72 കോടി സ്വത്തു വിവരം മറച്ചുവച്ച്‌ വ്യാജ സത്യവാങ് മൂലം മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി ഇന്ന് മെയ് 6 ന് വിധി (ഉത്തരവ്) പറയും

വാണിജ്യ സിലിണ്ടറിന്റെ വില വർധനവില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകള്‍ അടച്ചിടും...

സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത.... ജാഗ്രതയുടെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

വി ഡി സതീശന് എറണാകുളം റെയില്‍വേ സ്‌റ്റേഷനില്‍ വരവേല്‍പ്പ് നല്‍കി നൂറുകണക്കിന് പ്രവര്‍ത്തകര്‍. മുഖ്യമന്ത്രി എന്ന മുദ്രാവാക്യങ്ങളുമായാണ് പ്രവര്‍ത്തകര്‍ വിഡി സതീശനെ സ്വീകരിച്ചത്. ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് ഉള്‍പ്പെടെയുള്ളവര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയിരുന്നു. കെഎസ്‌യു പ്രവര്‍ത്തകരും സ്വീകരണത്തിനായി എത്തിയിരുന്നു. തിരുവനന്തപുരത്തെ വിജയാഘോഷത്തിന് ശേഷം ഇന്നാണ് വിഡി സതീശന്‍ എറണാകുളത്ത് എത്തിയത്.

അതേസമയം എറണാകുളം ഡിസിസിക്ക് മുന്നില്‍ കെ സി വേണുഗോപാലിന് അഭിനന്ദനം അറിയിച് ഫ്‌ലക്‌സ് ബോര്‍ഡ് ഉയര്‍ന്നു. വി ഡി സതീശന്റെ സ്വീകരണ പരിപാടി ഡിസിസിയില്‍ എത്താനിരിക്കെയാണ് ഫ്‌ലക്‌സ് ഉയര്‍ന്നത്. ഇതിനിടെ മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് ഔദ്യോഗികമായി കടന്ന് കോണ്‍ഗ്രസ്. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ചര്‍ച്ച നടത്തി.മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയിലായിരുന്നു ചര്‍ച്ച.

നിരീക്ഷകരെ ഇന്ന് തന്നെ തീരുമാനിക്കും. ഓണ്‍ലൈന്‍ യോഗം ചേരാനും സാധ്യത. നിയമസഭാ കക്ഷി യോഗത്തില്‍ ഭൂരിപക്ഷം ലഭിക്കുമെന്ന വിശ്വാസത്തിലാണ് കെ സി വേണുഗോപാല്‍. ഘടകകക്ഷികളെ കൂടെ നിര്‍ത്തി വി ഡി സതീശന്‍ വിഭാഗവും, അനുഭവപരിചയം പറഞ്ഞ് രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്നവരും മുഖ്യമന്ത്രിസ്ഥാനത്തിനായി ശ്രമം നടത്തുന്നുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new