Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിദ്യാര്‍ഥിനിക്ക് നേരെ ബീച്ചില്‍ വച്ച്‌ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍

വിദ്യാര്‍ഥിനിക്ക് നേരെ ബീച്ചില്‍ വച്ച്‌ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍

കനത്ത മഴ... നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ച്‌ ജില്ല കളക്ടർമാർ...

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം.... പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുള്‍പൊട്ടി, പമ്പയിലും കക്കട്ടാറിലും ജലനിരപ്പ് ഉയർന്നു...

ഒന്ന് പോ സാറേ...! ജീന്‍സും ടോപ്പുമിട്ട് പോലീസുകാരോട് കുശലം പറഞ്ഞ് ദേ ആരെന്ന് കണ്ടോ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ബീച്ചില്‍ വച്ച്‌ ലൈംഗിക അതിക്രമം നടത്തിയ യുവാവ് പിടിയില്‍. ചാലിയം കടുക്ക ബസാര്‍ സ്വദേശി അരയന്‍ വളപ്പില്‍ വീട്ടില്‍ ഫിറാദ് (25) ആണ് പിടിയിലായത്. മണ്ണൂര്‍ വളവ് സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ നിരന്തരമായി പിന്തുടര്‍ന്നിരുന്ന പ്രതി ചാലിയം ബീച്ചില്‍ വച്ച്‌ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയുമായിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ ബേപ്പൂര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. പ്രതിക്കെതിരെ നല്ലളം പൊലീസ് സ്‌റ്റേഷനില്‍ പോക്‌സോ കേസ് നിലവിലുണ്ട്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new