Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍

നവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകള്‍മാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങള്‍ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമെന്ന് പ്രതീക്ഷ

നാലു വയസ്സുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച്‌ നഴ്‌സ് മരിച്ചു

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്

വിഐപി ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് സമ്മര്‍ദമില്ലാതെ ജോലി നിര്‍വഹിക്കുന്നതിനായി പൊലീസ് സ്‌പെഷല്‍ ബ്രാഞ്ച് മനുഷ്യാവകാശ കമ്മിഷനില്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍ ചെയര്‍പഴ്‌സന്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്. പൊതുഭരണ വകുപ്പിനും ആരോഗ്യവകുപ്പിനുമാണ് കമ്മിഷന്‍ നിര്‍ദേശം നല്‍കിയത്.

വിഐപിമാരുടെ മെഡിക്കല്‍ ടീമില്‍ നിയോഗിക്കപ്പെടുന്ന മെഡിക്കല്‍ ഓഫിസര്‍മാര്‍ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ (കെജിഎംഒഎ) സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. ആരോഗ്യ വകുപ്പ്, പൊതുഭരണ വകുപ്പ്, സ്‌പെഷല്‍ ബ്രാഞ്ച് എന്നിവിടങ്ങളില്‍ നിന്നും കമ്മിഷന്‍ റിപ്പോര്‍ട്ട് വാങ്ങി.

പ്രതിദിനം മിനിമം 5 ഡോക്ടര്‍മാരെയെങ്കിലും ഉള്‍പ്പെടുത്തി ഡിഎംഒമാര്‍ വിഐപി ഡ്യൂട്ടിക്ക് നിയോഗിക്കേണ്ട ഡോക്ടര്‍മാരുടെ പ്രതിമാസ ഡ്യൂട്ടി പട്ടിക തയാറാക്കണമെന്ന് കമ്മിഷന്‍ അടിയന്തര നിര്‍ദേശം നല്‍കി. പട്ടിക തയാറാക്കുകയാണെങ്കില്‍ ഡോക്ടര്‍മാരുടെ മറ്റ് ഉത്തരവാദിത്തങ്ങള്‍ കൃത്യവിലോപം കൂടാതെ നിര്‍വഹിക്കാന്‍ കഴിയും. വിഐപിക്ക് താമസ സൗകര്യം ഒരുക്കുന്ന സ്ഥലത്തിനു സമീപം മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കും ആരോഗ്യ വകുപ്പു ജീവനക്കാര്‍ക്കുമുള്ള താമസ സൗകര്യം ഒരുക്കണം. ജീവനക്കാര്‍ക്ക് താമസവും ഭക്ഷണവും ഒരുക്കേണ്ട ചുമതല ജില്ലാ കലക്ടര്‍മാരില്‍ നിക്ഷിപ്തമാക്കണമെന്നും മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new