2021 മുതല്‍ പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തിന് ചെലവഴിച്ചത് 558 കോടി
ജനകീയ പിന്തുണയോടെ സമ്മര്‍ദ്ദ ശഖ്തിയായി നില്‍ക്കുമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ്
2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള സി. ജോസഫ് വിജയ് സര്‍ക്കാറിന്റെ സര്‍ക്കാരിന്റെ കന്നിബജറ്റ് ധനമന്ത്രി എന്‍.മേരി വില്‍സണാണ് അവതരിപ്പിച്ചത്. നാളെ കാര്‍ഷിക ബജറ്റ് അവതരിപ്പിക്കും.തമിഴ്‌നാട്ടിലെ പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിന് ഒരു പവന്‍ സ്വര്‍ണവും പട്ടുസാരിയും നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. ഇതിനായി 812 കോടിരൂപ വകയിരുത്തി. തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) നിയമസഭാ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു ഇത്.
കോളജ് വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപും, പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് സൈക്കിളും, ഹെല്‍മറ്റും, വാട്ടര്‍ബോട്ടിലും സര്‍ക്കാര്‍ നല്‍കുമെന്ന് ബജറ്റില്‍ പറയുന്നു. മത്സരപരീക്ഷകള്‍ക്കായി പ്രത്യേക പരിശീലനം സര്‍ക്കാരിന്റെ കീഴില്‍ നടത്തും. 5 ലക്ഷം കോളജ് വിദ്യാര്‍ഥികള്‍ക്ക് എഐ പരിശീലനം നടത്തുമെന്ന വാഗ്ദാനവും ബജറ്റിലുണ്ട്. സ്ത്രീകള്‍ക്കുള്ള പ്രതിമാസ ധനസഹായ തുക വര്‍ധിപ്പിച്ചു.

