ഐപിഎല്‍ 2026 സീസണില്‍ ചെന്നൈ സൂപ്പർ കിംഗ്‌സിന് ഇന്ന് സീസണിലെ അവസാന ലീഗ് മത്സരം
ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിർത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിന് വീണ്ടും തോല്‍വി. അവസാന പന്ത് വരെ നീണ്ടുനിന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു നാടകീയമായി വിജയിച്ചു. അവസാന പന്തില്‍ രണ്ട് റണ്‍സ് വിജയിക്കാനായി വേണ്ടിയിരുന്നു ആർസിബിക്ക്. രാജ് ബാവ എറിഞ്ഞ പന്തില്‍ റാസിഖ് സലാം ബൗളർക്ക് നേരെ അടിച്ച് രണ്ട് റണ്‍ ഓടിയെടുക്കുകയായിരുന്നു.
തുടർച്ചയായ രണ്ട് മത്സരങ്ങളിലെ തോല്‍വിക്ക് ശേഷമാണ് ആർസിബിയുടെ തിരിച്ചുവരവ്. കളിച്ച 11 മത്സരങ്ങളില്‍ എട്ടിലും തോറ്റ മുംബൈ ഇന്ത്യൻസിന്റെ സീസണിലെ സ്വപ്‌നങ്ങള്‍ ഇതിനോടകം തകർന്നു. നേരത്തെ ആദ്യം ബാറ്റ് ചെയത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ 166 റണ്‍സെടുത്തപ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് അവസാന പന്തില്‍ ആർസിബി ഇത് മറികടന്നത്.
5.1 ഓവറില്‍ 39ന് മൂന്ന് വിക്കറ്റ് എന്ന നിലയില്‍ തകർന്ന ആർസിബിയെ ക്രുണാല്‍ പാണ്ഡ്യയാണ് കരകയറ്റിയത്. 46 പന്തില്‍ നിന്ന് 73 റണ്‍സടിച്ച ക്രുണാല്‍ ടീമിന്റെ വിജയത്തില്‍ നിർണായ ഇന്നിങ്‌സാണ് കാഴ്ചവെച്ചത്. ക്രുണാലിന്റെ വിക്കറ്റ് വീണതോടെ മുംബൈക്ക് വീണ്ടും പ്രതീക്ഷ തെളിഞ്ഞെങ്കിലും അവസാന നിമിഷം ആർസിബി വിജയം നേടി.

