Dailyhunt
വില്ലൻ തണ്ണിമത്തൻ അല്ല  ആ നാലു പേരേയും കൊന്നത്  ബന്ധുക്കളെ തൂക്കി ചോദ്യം  ചെയ്യുന്നു..!മോര്‍ഫിൻ.കൊലപാതകം

വില്ലൻ തണ്ണിമത്തൻ അല്ല ആ നാലു പേരേയും കൊന്നത് ബന്ധുക്കളെ തൂക്കി ചോദ്യം ചെയ്യുന്നു..!മോര്‍ഫിൻ.കൊലപാതകം

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതല്‍

കർണാടകയില്‍ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു.. മരണം മൂന്നായി

ഡല്‍ഹിയില്‍ നാലു ഫ്ളാറ്റില്‍ വൻ അഗ്നിബാധ... ഒമ്പതു പേർ മരിച്ചതായി സൂചന, നാലു പേർക്ക് പരുക്ക്

മുംബൈയില്‍ നാലംഗ കുടുബം മരിച്ചതിന് കാരണം തണ്ണിമത്തൻ കഴിച്ചതു മൂലമുള്ള ഭക്ഷ്യവിഷബാധ അല്ലെന്ന് പ്രാഥമിക റിപ്പോർട്ട്. വീട്ടില്‍ നിന്നും ശേഖരിച്ച സാമ്പിളില്‍ കൃത്രിമ കളറോ മധുരമോ ചേർത്തതായി കണ്ടെത്താൻ കഴിച്ചിട്ടില്ലെന്നാണ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) റിപ്പോർട്ട്. മരിച്ചവരുടെ ആന്തരികാവയവങ്ങളുടെ നിറം മാറ്റം എന്തോ വിഷാംശം ഉള്ളിലെത്തിയതിന്റെ സൂചനയാണെന്നാണ് പ്രാഥമിക ഫോറൻസിക് റിപ്പോർട്ടില്‍ പറയുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്.

llowfullscreen>

മൊബൈല്‍ ഷോപ്പ് ഉടമയായ അബ്ദുള്ള ദൊക്കാദിയ (45), ഭാര്യ നസ്രിൻ (35), മക്കളായ സൈനബ് (13), ആയിഷ (16) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി ബന്ധുക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം പുലർച്ചെ ഒരു മണിയോടെയാണ് ഇവർ തണ്ണിമത്തൻ കഴിച്ചത്. രാവിലെ അഞ്ച് മണിയോടെ ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ട നാല് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ എല്ലാവരും മരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടം ചെയ്തപ്പോള്‍ മസ്തിഷ്കം, ഹൃദയം, കുടല്‍ എന്നിവയുള്‍പ്പെടെയുള്ള അവയവങ്ങളിലെ നിറം മാറ്റം കണ്ടെത്തി. സാധാരണ ഭക്ഷ്യവിഷബാധയേറ്റാല്‍ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാകാറില്ലെന്ന് ഡോക്ടർമാർ പറയുന്നു. ഇതോടെയാണ് മരണത്തില്‍ അസ്വാഭാവികമായ മറ്റെന്തോ ഉണ്ടെന്ന സംശയം ബലപ്പെട്ടത്.

അബ്ദുള്ള ദൊക്കാദിയയുടെ ശരീരത്തില്‍ മോർഫിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കടുത്ത വേദന സംഹാരിയായി ഉപയോഗിക്കുന്ന മോർഫിൻ എങ്ങനെ ഇദ്ദേഹത്തിന്‍റെ ഉള്ളിലെത്തി എന്നതില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇത് ഏതെങ്കിലും ചികിത്സയുടെ ഭാഗമായി കഴിച്ചതാണോ അതോ ബോധപൂർവ്വം ആരെങ്കിലും നല്‍കിയതാണോ എന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തും. ആന്തരികാവയവ പരിശോധനയുടെ വിശദമായ റിപ്പോർട്ട് കാത്തിരിക്കുകയാണ് അധികൃതർ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new