ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു
വിയറ്റ്‌നാമില്‍ ഇന്ത്യൻ വിനോദസഞ്ചാരികള്‍ യാത്രചെയ്ത ബോട്ട് തലകീഴായി മറിഞ്ഞ് നിരവധി പേർ മരിച്ചതായി സൂചന. വിനോദസഞ്ചാര കേന്ദ്രമായ ഫുക്വോക് ദ്വീപിന് സമീപത്ത് പ്രാദേശിക സമയം 10.30 ഓടെയാണ് സംഭവം.
ലാവ ഫാർമസ്യൂട്ടിക്കല്‍ സംഘമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ മരിച്ചവരില്‍ രണ്ട് മലയാളികളുമുണ്ട്. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ഇക്കാര്യം അറിയിച്ചത്. വിയറ്റ്‌നാമിലുള്ള ഇന്ത്യന്‍ അംബാസിഡര്‍മാരുമായി സംസാരിച്ച ശേഷമാണ് മരിച്ചവരില്‍ മലയാളികള്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചത്. കൊല്ലം കൊട്ടാരക്കര സ്വദേശികളായ എവി തോമസും ഭാര്യ ലോവേനി തോമസ് എന്നിവരാണ് മരിച്ചത്.
മരണപ്പെട്ടവരില്‍ തമിഴ്നാട് പഴനി സ്വദേശിയായ 44 കാരൻ മുരുകപ്രഭു ഉള്‍പ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ലാവ മൊബൈല്‍ കമ്പനിയുടെ വിതരണക്കാരനായ ഇയാളെ തൊഴിലിടത്തിലെ മികച്ച സേവനത്തിനുള്ള അംഗീകാരമായി കമ്പനിയാണ് വിദേശ യാത്രയ്ക്ക് അയച്ചത്. രണ്ട് സ്ത്രീകളും 13 പുരുഷന്മാരുമാണ് അപകടത്തില്‍ കൊല്ലപ്പെട്ടതെന്ന് സൂചന. 21 പേരെയാണ് രക്ഷിക്കാൻ കഴിഞ്ഞത്. ബോട്ടില്‍ 39 പേർ ഉണ്ടായിരുന്നതായാണ് സൂചനകള്‍. മരിച്ചവരില്‍ 4 ആന്ധ്ര സ്വദേശികള്‍ ഉള്‍പ്പെട്ടതായും സ്ഥിരീകരിച്ചു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയും അപകടത്തില്‍ മരണപ്പെട്ടവർക്ക് ആദരാഞ്ജലികള്‍ നേർന്നു. വിയറ്റ്‌നാം അധികൃതരുമായി ചേർന്ന് പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും, ബാധിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് ആവശ്യമായ എല്ലാ അടിയന്തര സഹായങ്ങളും നിയമപരമായ നടപടികളും വേഗത്തിലാക്കാനും നമ്മുടെ ഉദ്യോഗസ്ഥർ നിരന്തരം ശ്രമിച്ചുവരുന്നതായി പ്രധാനമന്ത്രി സംഭവത്തില്‍ പ്രതികരിച്ചു.
മിൻ ഹുയ് ഫൂ ക്വോക്ക് ട്രേഡിംഗ് ടൂറിസം കമ്പനി പ്രവർത്തിപ്പിച്ചിരുന്ന ബോട്ടായ മേ റൂട്ട് എൻഗോയ് ദ്വീപില്‍ നിന്ന് അൻ തോയ് തുറമുഖത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. യാത്ര തിരിച്ച് ഏകദേശം 400 മീറ്റർ പിന്നിട്ടപ്പോഴേക്കും പ്രാദേശിക സമയം ഉച്ചയ്ക്ക് ഒന്നുട്ടോടെ ബോട്ട് തലകീഴായി മറിയുകയായിരുന്നു.ശക്തമായ കാറ്റും കടല്‍ക്ഷോഭവുമാണ് ബോട്ട് മറിയാൻ കാരണമായതെന്നാണ് പ്രാഥമിക സൂചനകളുള്ളത്.

