Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വ്യാജ പ്രചാരണങ്ങള്‍ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്ന് രേണു സുധി

വ്യാജ പ്രചാരണങ്ങള്‍ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്ന് രേണു സുധി

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച്‌ മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!

അന്തരിച്ച കൊല്ലം സുധിയുടെ ഭാര്യ രേണു സുധിക്ക് നേരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്ക് വികാരനിര്‍ഭരമായ മറുപടി നല്‍കി താരം. തനിക്ക് കാന്‍സര്‍ ബാധിച്ചിട്ടില്ലെന്നും സഹതാപവും ലൈക്കുകളും നേടിയെടുക്കാനുള്ള വെറും 'അഭിനയം' മാത്രമാണിതെന്നു പറഞ്ഞ് വേദനിപ്പിച്ചവര്‍ക്ക് മുന്നില്‍ കണ്ണീരോടെ, തലയില്‍ നിന്നും മുടി കൊഴിയുന്ന ദൃശ്യങ്ങള്‍ ലൈവായി കാണിച്ചാണ് രേണു പ്രതികരിച്ചത്. കഠിനമായ വേദനകള്‍ക്കിടയിലും തന്നെ പിന്തുണയ്ക്കുന്ന പ്രേക്ഷകരുടെ പ്രാര്‍ത്ഥനകള്‍ മാത്രമാണ് മുന്നോട്ടുള്ള കരുത്തെന്നും വ്യാജ പ്രചാരണങ്ങള്‍ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്നും രേണു സുധി വിഡിയോയിലൂടെ അഭ്യര്‍ഥിക്കുന്നു.

തന്റെ രോഗാവസ്ഥയെ പരിഹസിച്ചവര്‍ക്ക് മറുപടിയായി, കീമോതെറാപ്പിയെ തുടര്‍ന്ന് തലയില്‍ നിന്നും കൈവിരലുകള്‍ തൊടുമ്പോള്‍ തന്നെ മുടി കൂട്ടത്തോടെ കൊഴിഞ്ഞുപോരുന്ന ദൃശ്യങ്ങളാണ് രേണു പങ്കുവെച്ചത്. ''എനിക്ക് കാന്‍സര്‍ ഇല്ല എന്ന് പറയുന്നവരോട്... അതെ, എന്റെ മനസ്സിന് കാന്‍സര്‍ ഇല്ല, പക്ഷേ ശരീരത്തിന്... നിങ്ങളുടെ കുത്തുവാക്കുകളെക്കാള്‍ വലിയൊരു കാന്‍സറല്ല എന്റെ ശരീരത്തെ പിടികൂടിയിരിക്കുന്നത്. മുടിയില്‍ ഒന്ന് തൊട്ടാല്‍ മതി, അത് കയ്യിലേക്ക് കൊഴിഞ്ഞുവീഴുകയാണ്.''

അന്തരിച്ച നടന്‍ സുധിയുടെ ആദ്യ വിവാഹത്തിലെ മകന്‍ കിച്ചു തന്നോട് കാണിക്കുന്ന അകല്‍ച്ചയെക്കുറിച്ച്‌ കഴിഞ്ഞ ദിവസം രേണു വിഡിയോ പങ്കുവെച്ചിരുന്നു. കിച്ചുവിന്റെ പ്രതികരണത്തിന് പിന്നാലെ രേണുവും അല്‍പം രോഷത്തോടെ രംഗത്തെത്തിയിരുന്നു. ഈ വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് രേണുവിനെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള സൈബര്‍ ആക്രമണങ്ങള്‍ ചിലര്‍ അഴിച്ചുവിട്ടത്. ''നഷ്ടപ്പെട്ട ഓര്‍മ്മയും ശബ്ദവും ആരോഗ്യവും നിമിഷനേരം കൊണ്ട് തിരിച്ചു കിട്ടി'', ''മികച്ച അഭിനയം'', ''സഹതാപം പിടിച്ചുപറ്റാനുള്ള നാടകം'' തുടങ്ങിയ ക്രൂരമായ കമന്റുകളാണ് വിഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടത്. ഈ അധിക്ഷേപങ്ങള്‍ അതിരുവിട്ടതോടെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ കടുത്ത ഭാഷയില്‍ രേണു പ്രതികരിച്ചത്.

കാന്‍സര്‍ രോഗബാധയെത്തുടര്‍ന്ന് നിലവില്‍ കടുത്ത ആരോഗ്യപ്രശ്‌നങ്ങളിലൂടെയും കഠിനമായ ചികിത്സയിലൂടെയുമാണ് താന്‍ കടന്നുപോകുന്നതെന്ന് രേണു നേരത്തെ വ്യക്തമാക്കിയിരുന്നു. കീമോതെറാപ്പിയുടെ ഭാഗമായി മുടി പൂര്‍ണ്ണമായും മുറിച്ചുമാറ്റിയ നിലയിലാണ് താരം ഇപ്പോള്‍. 'മുടി പോയതല്ല അവളുടെ സങ്കടം, ഇങ്ങനെയൊരു കോലത്തില്‍ കണ്ടാല്‍ എന്റെ മോന്‍ പേടിക്കുമോ എന്നത് മാത്രമാണ്...!' എന്ന് കുറിച്ചുകൊണ്ട് കഴിഞ്ഞ ദിവസങ്ങളില്‍ രേണുവിന്റെ സുഹൃത്തുക്കള്‍ പങ്കുവെച്ച വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു.

നേരത്തെ, സുധിയുടെ മകന്‍ കിച്ചു തന്നെ കാണാന്‍ എത്താതിരുന്നതിനെ പറ്റിയുള്ള വിവാദങ്ങളാണ് ഈ സൈബര്‍ ആക്രമണങ്ങള്‍ക്ക് തുടക്കമിട്ടത്. താന്‍ മരിച്ചാലും ശവം കാണാന്‍ കിച്ചു വരേണ്ടതില്ലെന്ന് രേണു രൂക്ഷമായി പ്രതികരിച്ചിരുന്നു. എന്നാല്‍ ഈ കുടുംബ പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി, ഒരു സ്ത്രീ നേരിടുന്ന കഠിനമായ രോഗാവസ്ഥയെപ്പോലും വ്യാജമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ആളുകളുടെ ക്രൂരതയ്‌ക്കെതിരെ ഇപ്പോള്‍ വലിയ രീതിയിലുള്ള പ്രതിഷേധവും ഉയരുന്നുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new