Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും കുവൈത്ത് അമീറിനെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത കേസില്‍ മുന്‍ എം.പി മുഹമ്മദ് അല്‍മുതൈറിന് എട്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. കുവൈത്ത് സ്‌റ്റേറ്റ് സെക്യൂരിറ്റി അപ്പീല്‍ കോടതിയുടേതാണ് ഉത്തരവ്. നേരത്തെ വിചാരണ കോടതി വിധിച്ച ശിക്ഷ അപ്പീല്‍ കോടതി ശരിവയ്ക്കുകയായിരുന്നു.

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളും രഹസ്യ രേഖകളും പ്രസിദ്ധീകരിച്ചതിനും മൂന്ന് വര്‍ഷവും, അമീറിന്റെ അധികാരങ്ങളെ പരസ്യമായി വെല്ലുവിളിച്ചതിനും ജുഡീഷ്യറിയെ അപമാനിച്ചതിനും അഞ്ച് വര്‍ഷവുമാണ് ശിക്ഷ. കോടതിയില്‍ ഹാജരാകാന്‍ പലതവണ അവസരം നല്‍കിയിട്ടും പ്രതി വിട്ടുനിന്നതിനെ തുടര്‍ന്നാണ് അപ്പീല്‍ കോടതി കേസില്‍ അന്തിമ വിധി പ്രസ്താവിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new