Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യാഥാസ്ഥിതികവും കാലഹരണപ്പെട്ടതുമായ സിദ്ധാന്തത്തില്‍ കാലോചിത പരിഷ്ക്കരണം നടത്തുന്നില്ലെങ്കില്‍ കമ്മ്യൂണിസം നിലനില്‍ക്കുകയില്ലെന്ന വാദം; കേരളത്തിലെ മികച്ച മാര്‍ക്സിസ്റ്റു സൈദ്ധാന്തികനായിരുന്ന ഡോ. എം.പി.പരമേശ്വരനെ സി.പി.എം ക്രൂരമായി ബലയാടാക്കി; ആഞ്ഞടിച്ച്‌ കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

യാഥാസ്ഥിതികവും കാലഹരണപ്പെട്ടതുമായ സിദ്ധാന്തത്തില്‍ കാലോചിത പരിഷ്ക്കരണം നടത്തുന്നില്ലെങ്കില്‍ കമ്മ്യൂണിസം നിലനില്‍ക്കുകയില്ലെന്ന വാദം; കേരളത്തിലെ മികച്ച മാര്‍ക്സിസ്റ്റു സൈദ്ധാന്തികനായിരുന്ന ഡോ. എം.പി.പരമേശ്വരനെ സി.പി.എം ക്രൂരമായി ബലയാടാക്കി; ആഞ്ഞടിച്ച്‌ കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

പാർട്ടിക്കകത്തെ തന്റെ ഒറ്റപ്പെടല്‍ മറച്ചുപിടിക്കാനും പാർട്ടിയുടെ യഥാർത്ഥ വക്താവ് താനാണെന്ന് വരുത്തിത്തീർക്കാനുമുള്ള ശ്രമങ്ങളാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്; പിണറായി വിജയനെതിരെ ഗതാഗത മന്ത്രി സി.പി ജോണ്‍

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ്യങ്കാളി ദിനത്തില്‍ ആശംസകളറിയിച്ച്‌ ബിനീഷ് കോടിയേരി

നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടില്‍ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെല്‍പ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍

എം.പി. പരമേശ്വരനെ സി.പി.എം ബലിയാടാക്കിയെന്ന ആരോപവുമായി കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ;

കേരളത്തിലെ മികച്ച മാർക്സിസ്റ്റു സൈദ്ധാന്തികനായിരുന്ന ഡോ. എം.പി.പരമേശ്വരനെ സി.പി.എം ക്രൂരമായി ബലയാടാക്കി.2004 ല്‍ സി.പി.എം ല്‍ വി.എസ്.അച്യുതാനന്ദൻ , പിണറായി വിജയൻ എന്നിവരുടെ നേതൃത്വത്തില്‍ ഗ്രൂപ്പ് യുദ്ധം മൂർച്ഛിച്ചപ്പോഴാണ് ഡോ. എം.പി.പരമേശ്വരനെപാർട്ടിയില്‍ നിന്നും ഒരു വിശദീകരണം പോലും ചോദിക്കാതെ നിഷ്ക്കരുണം പുറത്താക്കിയത്.

നാലാം ലോക വാദത്തിലൂടെ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ വെള്ളം ചേർക്കാൻ ശ്രമിക്കുന്നവെന്നു ആരോപിച്ചാണ് ഡോ. എം.പി പരമേശ്വരനെ പാർട്ടിയില്‍ നിന്നും പുറത്താക്കാൻ വി. എസ് ശാഠ്യം പിടിച്ചത്. പരമേശ്വരനെ മാൻ പേടയായി വന്ന മാരീചൻ എന്നാണ് വി.എസ് അന്ന് വിശേഷിപ്പിച്ചത്.

യാഥാസ്ഥിതികവും കാലഹരണപ്പെട്ടതുമായ സിദ്ധാന്തത്തില്‍ കാലോചിത പരിഷ്ക്കരണം നടത്തുന്നില്ലെങ്കില്‍ കമ്മ്യൂണിസം നിലനില്‍ക്കുകയില്ലെന്നാണ് പരമേശ്വരൻ വാദിച്ചത്. കമ്മ്യൂണിസ്റ്റുമൂല്യ ബോധത്തില്‍ അടിയുറച്ചു നിന്നുകൊണ്ടു തന്നെ ആധുനിക ശാസ്ത്രത്തിലൂന്നിയ മനുഷ്യ കേന്ദ്രിതമായ ജനകീയ വികസന പദ്ധതികളാണ് എം.പി. പരമേശ്വരൻ ജീവിതത്തിലുടനീളം അവതരിപ്പിച്ചിരുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new