യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും... മണ്‍സൂണ്‍ മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള അറ്റകുറ്റപ്പണികളെ തുടർന്ന് വ്യാഴാഴ്ച പകല്‍ 11 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് റണ്‍വേകള്‍ അടക്കുന്നത്.
ആഭ്യന്തര - അന്തർദേശീയ സർവീസുകളെ നിയന്ത്രണം ബാധിക്കുന്നതിനാല്‍ യാത്രക്കാർ വിമാന സമയവിവരങ്ങള്‍ മുൻകൂട്ടി ഉറപ്പുവരുത്തണമെന്ന് അധികൃതർ . മഴക്കാലത്ത് വിമാനങ്ങളുടെ സുരക്ഷിതമായ ലാൻഡിംഗും ടേക്ക് ഓഫും ഉറപ്പാക്കുന്നതിനായാണ് വിമാനത്താവളത്തില്‍ തീവ്രമായ അറ്റകുറ്റപ്പണികള്‍ നടത്തുന്നത്.
മുൻകൂട്ടി നിശ്ചയിച്ച പ്രവൃത്തിയായതിനാല്‍ വിമാനക്കമ്പനികള്‍ സർവീസുകളില്‍ നേരത്തെ തന്നെ മാറ്റം വരുത്തയിട്ടുണ്ട്. നിരവധി വിമാനങ്ങള്‍ റദ്ദാക്കിയതിനെ തുടർന്ന് എയർലൈനുകളുമായി ബന്ധപ്പെട്ട് കൃത്യമായ സമയം യാത്രക്കാർ പരിശോധിക്കേണ്ടതാണെന്ന് അധികൃതർ .

