Dailyhunt
യുക്രെയ്ന്‍ തലസ്ഥാനത്ത് നടന്ന വെടിവയ്പ്പില്‍ അഞ്ചു പേര്‍ അക്രമി കൊല്ലപ്പെട്ടു

യുക്രെയ്ന്‍ തലസ്ഥാനത്ത് നടന്ന വെടിവയ്പ്പില്‍ അഞ്ചു പേര്‍ അക്രമി കൊല്ലപ്പെട്ടു

മുപ്പതുകാരിക്ക് പാമ്പുകള്‍ വെറും വിനോദമല്ല, കോടികള്‍ ലാഭം തരുന്ന ബിസിനസ്സാണ്..നഗരത്തിലെ ആഡംബര ജീവിതം ഉപേക്ഷിച്ച്‌ സ്വന്തം ഗ്രാമത്തിലെത്തി 50,000 പാമ്പുകളെ വളർത്തുന്നു..

യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ ശനിയാഴ്ച ജനവാസ മേഖലയിലുണ്ടായ വെടിവയ്പ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. പത്തുപേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി സ്ഥിരീകരിച്ചു. സൂപ്പര്‍മാര്‍ക്കറ്റില്‍ ആളുകളെ ബന്ദികളാക്കിയ അക്രമി, പൊലീസ് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 'കീവില്‍ ജനങ്ങള്‍ക്കുനേരെ വെടിയുതിര്‍ത്ത അക്രമിയെ വധിച്ചു'- സെലന്‍സ്‌കി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ഇരകളുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.

ഒരു ഫ്‌ലാറ്റ് സമുച്ചയത്തിനു സമീപം തോക്കുധാരിയായ ഒരാള്‍ മറ്റൊരാള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ യുക്രെയ്ന്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു. സംശയിക്കപ്പെടുന്നയാള്‍ പിന്നീട് ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ കയറിയതായും അവിടെ വെടിയൊച്ചകള്‍ കേട്ടതായും കീവ് മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോ പറഞ്ഞു.

സൂപ്പര്‍മാര്‍ക്കറ്റില്‍ ബന്ദികളാക്കപ്പെട്ട നാലുപേരെ രക്ഷപ്പെടുത്തിയതായി പ്രസിഡന്റ് സെലെന്‍സ്‌കി അറിയിച്ചു. നഗരത്തിന്റെ തെക്ക് ഭാഗത്തുള്ള ഹോളോസിവ്‌സ്‌കി ജില്ലയില്‍ നടന്ന സംഭവത്തെത്തുടര്‍ന്ന് യുക്രെയ്ന്‍ പൊലീസിന്റെ പ്രത്യേക വിഭാഗം സ്ഥലത്തെത്തിയിരുന്നു. അക്രമിയുടെ ലക്ഷ്യം വ്യക്തമല്ലെന്നും സംഭവത്തെക്കുറിച്ച്‌ ദ്രുതഗതിയിലുള്ള അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും സെലെന്‍സ്‌കി പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new