യു.പി.ഐ. ഇടപാടുകള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി തുടരുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. റോഡരികിലെ കച്ചവടക്കാരുടെ ചെറിയ ഇടപാടുകളടക്കം ബഹുഭൂരിപക്ഷം വ്യാപാരി ഇടപാടുകളും സൗജന്യമായിരിക്കും.
ഭാവിയിലെ വ്യാപാരി നിരക്കുകള്‍ ചില വിഭാഗങ്ങള്‍ക്കുമാത്രമേ ബാധകമാവൂയെന്നും മന്ത്രി വ്യക്തമാക്കി. മർച്ചന്റ് ഡിസ്ലൗണ്ട് റേറ്റ് (എം.ഡി. ആർ.) ചട്ടക്കൂട് ഇതുവരെ അന്തിമമാക്കിയിട്ടില്ല.
ഉപഭോക്താക്കള്‍ യു.പി.ഐ. ചാർജ് നല്‍കേണ്ട. ഓരോ ഇന്ത്യക്കാരനും ഇടപാട് ചാർജ് നല്‍കാതെ തത്ക്ഷണ ഡിജിറ്റല്‍ പെയ്മെന്റുകള്‍ നടത്തുന്നത് തുടരാം - നികുതിയും മറ്റു നിയമങ്ങളും ഭേദഗതി ബില്ലിന്മേലുള്ള ചർച്ചയ്ക്ക് രാജ്യസഭയില്‍ മറുപടി പറയവേ മന്ത്രി വ്യക്തമാക്കി.
ഇന്ന് 11 രാജ്യങ്ങളില്‍ യു.പി.ഐ. ലഭ്യമാണെന്നും നിർമലാ സീതാരാമൻ പറയുകയുണ്ടായി.

