Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യുവാവിന്റെ അറ്റുപോയ കാല്‍ ചതഞ്ഞ നിലയില്‍, തുന്നിച്ചേര്‍ക്കാനായില്ല..ആ പ്രതീക്ഷയും അറ്റു.. നരഹത്യാ കുറ്റമാണു പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്... അപകട സ്ഥലത്ത് ഫൊറൻസിക് സംഘം..

യുവാവിന്റെ അറ്റുപോയ കാല്‍ ചതഞ്ഞ നിലയില്‍, തുന്നിച്ചേര്‍ക്കാനായില്ല..ആ പ്രതീക്ഷയും അറ്റു.. നരഹത്യാ കുറ്റമാണു പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്... അപകട സ്ഥലത്ത് ഫൊറൻസിക് സംഘം..

മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസുകാരന്‍ കൊല്ലപ്പെട്ട കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ടു

കെഎസ്‌ആര്‍ടിസി വനിത കണ്ടക്ടര്‍മാര്‍ക്ക് ആര്‍ത്തവാവധി പരിഗണിക്കണമെന്ന് ഹൈക്കോടതി

അധ്യാപികമാര്‍ ഉള്‍പ്പെടെ പിടിയിലായ എം.ഡി.എം.എ പണമിടപാട്.. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച പൊലീസിന് ഞെട്ടിക്കുന്ന കണക്കുകളാണ് ലഭിച്ചിട്ടുള്ളത്..

ദേ സാറേ അവിടെ ഒന്നുമില്ല.!ഉവ്വ് മെന്‍സ്ട്രല്‍ കപ്പിലാക്കി സ്വകാര്യ ഭാഗത്ത് സീല്‍ ചെയ്ത് MDMA.. സരിതയെയും കാമുകനെയും തൂക്കി

പാറ്റൂരില്‍ കഴിഞ്ഞ ദിവസം രാത്രി അമിത വേഗത്തിലെത്തിയ കാറിടിച്ച്‌ പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ മലയിൻകീഴ് സ്വദേശി പ്രശാന്തിന്റെ കാല്‍ അറ്റു പോയ വാർത്ത കഴിഞ്ഞ ദിവസ നമ്മളും നല്‍കിയിരുന്നു . അതില്‍ ആ യുവാവിന്റെ കാല്‍ തുന്നി ചേർക്കാൻ സാധിക്കുമോ എന്നതിനെ കുറിച്ച്‌ ആശുപത്രിയില്‍ നിന്ന് ഇന്നലെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വന്നിരുന്നില്ല . പക്ഷെ ഇന്ന് ലഭിക്കുന്ന വിവരംഅറ്റുപോയ കാല്‍ തുന്നിച്ചേർക്കാനായില്ല.

അപകടത്തില്‍ അറ്റു മാറി സെമിത്തേരിയിലെ കെട്ടിടത്തില്‍ വീണ കാലിന്റെ ഭാഗം തുന്നിച്ചേർക്കാനായി ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ ചതഞ്ഞ നിലയിലായതിനാല്‍ തുന്നിച്ചേർക്കാൻ സാധിച്ചില്ലെന്നു സ്വകാര്യ ആശുപത്രി അധികൃതർ പറഞ്ഞു. നിലവില്‍ർ സഹായത്തോടെയാണ് പ്രശാന്തിന്റെ ചികിത്സ തുടരുന്നത്.അപകടകാരണമായ കാർ ഓടിച്ചിരുന്ന ചടയമംഗലം സ്വദേശി സിദ്ധാർഥ് ശിവൻ (29), ഒപ്പമുണ്ടായിരുന്ന വട്ടിയൂർക്കാവ് കാച്ചാണി സ്വദേശി അനന്തകൃഷ്ണൻ (25) എന്നിവരെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

നരഹത്യാ കുറ്റമാണു പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. അപകട സ്ഥലത്ത് ഫൊറൻസിക് സംഘം ഇന്നലെ വൈകിട്ട് തെളിവെടുപ്പ് നടത്തി. പ്രതികള്‍ അമിതമായി മദ്യപിച്ചാണു വാഹനം ഓടിച്ചതെന്ന് വൈദ്യപരിശോധനയില്‍ കണ്ടെത്തി.ബുധനാഴ്ച വൈകിട്ട് പാറ്റൂർ ഓർത്തഡോക്‌സ് പളളി സെമിത്തേരിക്കു സമീപത്തെ വളവിലായിരുന്നു അപകടം. ഡിവൈഡർ തകർത്ത് പാഞ്ഞ കാർ ആദ്യം എതിർദിശയില്‍ വരികയായിരുന്ന പ്രശാന്തിന്റെ ബൈക്കിലും തുടർന്ന് ഓട്ടോയിലും ഇടിച്ചാണ് നിന്നത്.

ഒരാളുടെ കാല്‍ ഇടിയുടെ ആഘാതത്തില്‍ മുറിഞ്ഞ് ഇത്രയും ദൂരം തെറിച്ചു പോവാണെമങ്കില്‍ എത്രത്തോളം വേഗത്തിലായിരിക്കും ആ വാഹനം വന്നിടിച്ചിട്ടുണ്ടാവുക എന്നുള്ളത് ഊഹിക്കാവുന്നതെയുള്ളു . ഏതായാലും ആ യുവാവിന്റെ കുടുംബത്തിന് മാത്രം പോയി . എത്രത്തോളം വേദനയും കാലും നഷ്ട്ടപെട്ട ദുഖവും അയാളെ വേട്ടയാടും . ഇപ്പോള്‍ പിടിക്കപ്പെട്ട പ്രതികള്‍ കുറച്ചു ദിവസം കഴിയുമ്പോള്‍ സുഖമായി പുറത്തിറങ്ങി ജീവിക്കും . പക്ഷെ ഒരു നിമിഷത്തെ അശ്രദ്ധ ഒരാളുടെ ജീവിതമാണ് തകർത്തത് .നിലവില്‍ വെന്റിലേറ്റർ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്.

വിമാനത്താവളത്തില്‍ ബില്ലിംഗ് ക്ലാർക്കായ പ്രശാന്ത്കുമാർ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടംഅപകടം നടന്ന സമയം കാല്‍ അറ്റുപോയ പ്രശാന്ത് തന്റെ കാല്‍ സെമിത്തേരിയിലുണ്ടെന്ന് സമീപത്ത് ഓടിക്കൂടിയ പ്രദേശവാസികളോട് കരഞ്ഞുകൊണ്ടാണ് പറഞ്ഞത്. ഓടിക്കൂടിയ ജനം അപ്പോഴാണ് ആ വിവരം അറിയുന്നത്. സെമിത്തേരിയില്‍ കിടക്കുന്ന കാല്‍ കൂടിയെടുക്കാൻ വേദനയോടെ വിളിച്ചുപറയുന്നുമുണ്ടായിരുന്നു. ഓടിക്കൂടിയവരെല്ലാം ഇത് കേട്ടു പരിഭ്രമിച്ചു. ഓടിക്കൂടിയവർ കാലിനായി തെരച്ചില്‍ നടത്തി.

അപകടം നടന്ന സ്ഥലത്ത് നിന്ന് അല്‍പ്പം മാറിയാണ് സെമിത്തേരി. പിന്നീട് ആളുകള്‍ തെറിച്ചുവീണ കാലിന്റെ ഭാഗം കണ്ടെടുത്ത് ആംബുലൻസില്‍ കയറ്റി. ഇതിനിടയില്‍ പ്രശാന്തിന് ബോധവും പോയി. പാറ്റൂരില്‍ നിന്ന് അമിത വേഗത്തിലെത്തിയ കാർ എതിർദിശയിലൂടെ വന്ന ബൈക്ക് യാത്രികനെ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. ഉടനെ സമീപത്ത് ഉണ്ടായിരുന്ന നഴ്സിംഗ് കോളേജിലെ രണ്ട് വിദ്യാർത്ഥികള്‍ അംബുലൻസെത്തുന്നതിന് മുൻപ് പ്രാഥമിക ചികിത്സ നല്‍കി. എന്നിരുന്നാലും കാല്‍ അറ്റുപോയതിനെ തുടർന്ന് റോഡില്‍ നിറയെ ചോരക്കളമായി. ജനങ്ങള്‍ ഓടിക്കൂടിയതിനെ തുടർന്ന് ജംഗ്ഷനില്‍ വൻ ഗതാഗത കുരുക്കുമായി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new