Sunday, 25 Aug, 1.01 pm മലയാളി വാര്‍ത്ത

ലേറ്റസ്റ്റ് ന്യൂസ്
യുവാവിനെ കൊന്ന് കടപ്പുറത്ത് കുഴിച്ചിട്ട സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

യുവാവിനെ കൊന്ന് കടപ്പുറത്ത് കുഴിച്ചിട്ട സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ജോണ്‍ പോള്‍ (32) എന്നയാളെയാണ് പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.കഴിഞ്ഞ 19ന് പുന്നപ്ര പറവൂരിലെ ബാറില്‍വെച്ചുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കാണാതായ പുന്നപ്ര പറവൂര്‍ രണ്ടുതൈ വെളിയില്‍ മനു (കാകന്‍ മനു28) വിന്റെ മൃതദേഹമാണ് ഗലീലിയ കടല്‍ത്തീരത്തുനിന്ന് കഴിഞ്ഞ ദിവസം കണ്ടെടുത്തത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് മനു. മനുവിനെ കടലില്‍ കെട്ടിത്താഴ്ത്തിയെന്നാണ് പ്രതികള്‍ കുറ്റസമ്മതത്തില്‍ പറഞ്ഞിരുന്നത്.

കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്നവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം മണലില്‍ അഞ്ച് അടിയോളം താഴെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ വസ്ത്രങ്ങളുണ്ടായിരുന്നില്ല. കടലില്‍ കെട്ടിത്താഴ്ത്തിയെന്ന് പറഞ്ഞ സ്ഥലത്തുനിന്ന് മൃതദേഹം തീരത്തുകൂടി വലിച്ചിഴച്ചാണ് ഇവിടെയെത്തിച്ചത്.

വലിച്ചിഴക്കുന്നതിന് മുമ്ബ്് മനു ധരിച്ചിരുന്ന വസ്ത്രങ്ങളും മനുവിന്റെ രക്തംപുരണ്ട പ്രതികളുടെ വസ്ത്രങ്ങളും നശിപ്പിക്കുകയും ചെയ്തു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalivartha new
Top