Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആഭ്യന്തരമന്ത്രിക്കെതിരെ ഫേസ്ബുക്ക് കമന്റ് ; കേസെടുത്ത് പോലീസ്

ആഭ്യന്തരമന്ത്രിക്കെതിരെ ഫേസ്ബുക്ക് കമന്റ് ; കേസെടുത്ത് പോലീസ്

Malayorashabdam 3 days ago
2026-07-09T11:01:00| By sukanya

തിരുവനന്തപുരം : ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരെ സാമൂഹ മാധ്യമത്തില്‍ പ്രതികരിച്ചയാള്‍ക്കെതിരെ കേസെടുത്ത് പോലീസ്.

ഒരു വാർത്താ മാധ്യമത്തിന്റെ ഫേസ്ബുക്ക് പേജില്‍ വന്ന വാർത്തയ്ക്ക് താഴെ കമന്റിട്ട ആർഎസ്‌എസ് പ്രവർത്തകനായ മണ്ണാറശാല സ്വദേശി അനില്‍കുമാറിനെതിരെയാണ് കേസെടുത്തത്.

ക്രിമിനല്‍ കേസ് പ്രതിയായ കിഷോർ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കൊപ്പം വേദി പങ്കിടുന്ന ചിത്രം സഹിതമായിരുന്നു അനില്‍കുമാറിന്റെ ഫേസ്ബുക്ക് കമന്റ്. തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗണ്‍സിലറെ പിടികൂടാൻ കാണിച്ച അതേ ശുഷ്കാന്തി, ആയുധക്കേസിലെ പ്രതിയായ കിഷോറിനെ പിടികൂടുന്നതിലും പോലീസ് കാണിച്ചാല്‍ അത് നീതിന്യായ വ്യവസ്ഥയ്ക്ക് കൂടുതല്‍ കരുത്താകുമെന്നായിരുന്നു കമന്റിലെ ഉള്ളടക്കം.

Content Highlight: Thiruvananthapuram

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayorashabdam