കണ്ണൂർ: ആള്‍ ഇന്ത്യ ലോയേർസ് യൂണിയൻ 15-ാമത് സംസ്ഥാന സമ്മേളനം തലശ്ശേരിയില്‍ വച്ച് ഒക്ടോബർ 9 മുതല്‍ 11 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് സ്വാഗത സംഘം ജനറല്‍ കണ്‍വീനർ അഡ്വ: വിനോദ് കുമാർ ചമ്പളോൻ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഒക്ടോബർ 10-11 തീയതികളില്‍ തലശ്ശേരി സഹകരണ റൂറല്‍ ബേങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സുപ്രീം കോടതി മുൻ ജഡ്ജ് ജസ്റ്റിസ് കെ എം ജോസഫ് ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനത്തില്‍ 425 പ്രതിനിധികള്‍ പങ്കെടുക്കും.
ഒക്ടോബർ 6 മുതല്‍ 11 വരെ തലശ്ശേരി കോടതിക്ക് മുൻവശമുള്ള സെന്റിനറി പാർക്കില്‍ ഭരണഘടന എക്സിബിഷൻ നടക്കും. എക്സിബിഷൻ 6-ന് 4 മണിക്ക് ജസ്റ്റിസ് സുനില്‍ പി തോമസ് ഉദ്ഘാടനം ചെയ്യും. 8 വൈകു 4 മണിക്ക് എക്സിബിഷൻ നഗരില്‍ പൊതുസംവാദം നടക്കും. 7-ന് വൈകുന്നേരം 4 മണിക്ക് പുതിയ ബസ്സ്റ്റാൻഡില്‍ നിന്നും വിളംബര ജാഥ ആരംഭിക്കും.
6 മണിക്ക് പഴയ ബസ്സ്റ്റാൻഡില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ കവി മുരുകൻ കാട്ടാകട അഭിനയേത്രി ഗായത്രി വർഷ എന്നിവർ പങ്കെടുക്കും. തുടർന്ന് പുന്നാട് പൊലിക അവതരിപ്പിക്കുന്ന നാടൻ കലാ സന്ധ്യയും അരങ്ങേറും.
9-ന് വൈകുന്നേരം 5 മണിക്ക് കണ്ണൂർ ജവഹർലാല്‍ നെഹ്റു പബ്ലിക് ലൈബ്രറി ഹാളില്‍ നടക്കുന്ന സെമിനാർ കേരള ഹൈക്കോടതി മുൻ ജഡ്ജ് ജസ്റ്റിസ് വി ജി അരുണ്‍ ഉദ്ഘാടനം ചെയ്യും.
തുടർന്ന് "ഡിപ്രഷൻ ഓഫ് ഡിസെന്റ് എ ചലഞ്ച് ടു കോണ്‍സ്റ്റിറ്റുഷണല്‍ ഡെമോക്രസി" എന്ന വിഷയത്തില്‍ നാഷണല്‍ ജുഡീഷ്യല്‍ അക്കാദമി മുൻ ഡയറക്ടർ പ്രൊ ഡോ ജി മോഹൻ ഗോപാല്‍ പ്രഭാഷണം നടത്തും.
വാർത്താ സമ്മേളനത്തില്‍ സ്വാഗത സംഘം ഭാരവാഹികളായ അഡ്വ കെ വിശ്വൻ, ബി പി ശശീന്ദ്രൻ, ടി വി അജയകുമാർ, ടി സരള എന്നിവരും പങ്കെടുത്തു.
Content Highlight: All India Lawyers Union 15th State Conference Thalassery October 9 To 11 Advocate Vinod Kumar Chambalon Press Meet 425 Delegates Justice KM Joseph Inauguration Constitution Exhibition Seminar
#All India Lawyers Union 15th State Conference#Thalassery October 9 To 11 Various Programs#Reception Committee General Convener Adv Vinod Kumar Chambalon Press Conference

