Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആരോപണ വിധേയന് സ്ഥാനക്കയറ്റം നല്‍കാൻ എന്ത് തിടുക്കം? ശ്രീജിത്തിന്റെ ഡിജിപി സ്ഥാനക്കയറ്റത്തില്‍ ഹൈക്കോടതി വിമര്‍ശനം

ആരോപണ വിധേയന് സ്ഥാനക്കയറ്റം നല്‍കാൻ എന്ത് തിടുക്കം? ശ്രീജിത്തിന്റെ ഡിജിപി സ്ഥാനക്കയറ്റത്തില്‍ ഹൈക്കോടതി വിമര്‍ശനം

Malayorashabdam 1 week ago
2026-08-03T16:04:00| By Remya Raveendran

കൊച്ചി: എസ്. ശ്രീജിത്തിന് ഡിജിപി സ്ഥാനക്കയറ്റം നല്‍കിയ സംസ്ഥാന സർക്കാർ നടപടിയില്‍ ഹൈക്കോടതി കടുത്ത വിമർശനം ഉന്നയിച്ചു.

'ആരോപണം നേരിടുന്ന ഒരാള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാൻ എന്താണ് ഇത്ര തിടുക്കം' എന്ന് കോടതി ചോദിച്ചു. ഹർജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് തിടുക്കത്തില്‍ തീരുമാനമെടുത്തതെന്നും കോടതി ചൂണ്ടിക്കാട്ടി. സ്ഥാനക്കയറ്റം ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

ബോഡി ബില്‍ഡർമാരുടെ പൊലീസ് നിയമനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് കോടതി ഈ വിമർശനം നടത്തിയത്.

*വിവാദത്തിന്റെ പശ്ചാത്തലം*

എ.ഡി.ജി.പി സ്ഥാനത്തിരിക്കെ മുൻകൂട്ടി അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നല്‍കിയത്.

എ.ഡി.ജി.പി എം.ആർ അജിത് കുമാർ സസ്പെൻഷനിലായതാണ് ശ്രീജിത്തിന് ഗുണമായത്. ഇതോടെ അദ്ദേഹം ജയില്‍ ഡിജിപിയായി ചുമതലയേല്‍ക്കും.

Content Highlight: High Court Slams Kerala Govt Over ADGP S Sreejith's DGP Promotion

#S Sreejith#DGP Promotion#Kerala High Court

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayorashabdam