Dailyhunt
ആസാമിലും കേരളത്തിലും കോണ്‍ഗ്രസ്സിന് ഭരണ പ്രതീക്ഷ

ആസാമിലും കേരളത്തിലും കോണ്‍ഗ്രസ്സിന് ഭരണ പ്രതീക്ഷ

Malayorashabdam 1 week ago
Apr 9, 2026 10:34 AM| By sukanya

മുംബൈ :ഇന്ന് തിരെഞ്ഞെടുപ്പ് നടക്കുന്ന ആസാമിലും കേരളത്തിലും ഭരണമാറ്റം പ്രതീക്ഷിച്ച്‌ കോണ്‍ഗ്രസ്‌.

പുതുചേരിയില്‍ സാധ്യതകള്‍ കണക്കുക്കൂട്ടുകയാണ് കോണ്‍ഗ്രസ്‌.

ആസാമില്‍ 2021 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് നേടിയത് 43.7% വോട്ടായിരുന്നു. 44.5% വോട്ട് നേടിയ ബിജെപി 75 സീറ്റ് നേടി അധികാരത്തിലെത്തി.

കേരളത്തില്‍ 2021ല്‍ 41 സീറ്റ് മാത്രം നേടിയ കോണ്‍ഗ്രസ്‌ നയിക്കുന്ന യു ഡി എഫിന് 39.5% വോട്ട് മാത്രമേ നേടാനായുള്ളൂ. 45.4% വോട്ട് നേടിയ സിപിഎം നയിക്കുന്ന എല്‍ ഡി എഫ് 99 സീറ്റോടെ അധികാരത്തിലെത്തി.

30 അംഗ പുതുചേ രി നിയമസഭയില്‍ 2021 ല്‍ കോണ്‍ഗ്രസിന് എട്ട് സീറ്റ് മാത്രമാണു ണ്ടായിരുന്നത്.എൻ ഡി എ 12 സീറ്റ് നേടി.

ആസാമിലും കേരളത്തിലും മുഖ്യമന്ത്രിമാരുടെ കുടുംബാംഗങ്ങള്‍ക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളും മുഖ്യമന്ത്രിമാരുടെ അഹങ്കാരം നിറഞ്ഞ ധാർഷ്യട്യവും,

ഭരണ മുന്നണികളിലെ വിമത ശല്യവും ജനങ്ങളില്‍ സർക്കാർ വിരുദ്ധ തരംഗം സൃഷ്ടിച്ചിട്ടുണ്ട് എന്നാണ് കോണ്‍ഗ്രസ്‌ വിലയിരുത്തുന്നത്.

2024 ല്‍ നടന്ന പാർലമെന്റ് തി രഞ്ഞെടുപ്പില്‍ കേരളത്തിലും ആസാമിലും ഉണ്ടാക്കിയ നേട്ടവും 2025ല്‍ കേരളത്തില്‍ നടന്ന പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ നേട്ടവും നിയമസഭ തിരഞ്ഞെടുപ്പില്‍ സ്വാധീനിക്കുമെന്നാണ് കോണ്‍ഗ്രസ്സിന്റെ വിലയിരുത്തല്‍.

ജനാധിപത്യ- ഭരണ ഘടന മൂല്യങ്ങള്‍ സംരക്ഷിക്കാൻ രാഹുല്‍ഗാന്ധി നടത്തുന്ന ശ്രമങ്ങള്‍ക്കും കോണ്‍ഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ കോണ്‍ഗ്രസ്‌ ഗ്യാ രണ്ടികള്‍ക്കും ജനങ്ങള്‍ നല്‍കുന്ന പിന്തുണ വോട്ടായി മാറുമെന്നാണ് പ്രതീക്ഷ.

ഈ മാസം അവസാനം നടക്കുന്ന ബംഗാള്‍, തമിഴ്നാട് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രധാന കക്ഷിതല്ല എന്നതിനാല്‍ ആസാം കേരള തി രെഞ്ഞെടുപ്പുകളില്‍ ആണ് കോണ്‍ഗ്രസ്സിന്റെ ശ്രദ്ധ.

Mumbai

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayorashabdam