അടക്കാത്തോട്: റിഫാഈ ജുമാമസ്ജിദ് അടക്കാത്തോടിന്റെ ആഭിമുഖ്യത്തില്‍ ഈദ് മിലാദ് ഫെസ്റ്റ് 2026 ആഗസ്റ്റ് 28, 29, 30 തീയതികളില്‍ വിവിധ പരിപാടികളോടെ സംഘടിപ്പിക്കും.
ആഗസ്റ്റ് 28ന് (റബീഉല്‍ അവ്വല്‍ 15) വൈകിട്ട് പരിപാടികള്‍ക്ക് തുടക്കമാകും.
പൊതുസമ്മേളനം ഉള്‍പ്പെടെയുള്ള വിവിധ പരിപാടികള്‍ നടക്കും. രാത്രി 8.30ന് കലാ-സാംസ്കാരിക പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. ആഗസ്റ്റ് 29ന് (റബീഉല്‍ അവ്വല്‍ 16) രാത്രി 7.30ന് മദ്ഹുറസൂല്‍ പ്രഭാഷണം നടക്കും. ഉസ്താദ് സിദ്ദീഖ് സഖാഫി അരിയൂർ പ്രഭാഷണം നടത്തും.
ആഗസ്റ്റ് 30ന് (റബീഉല്‍ അവ്വല്‍ 17) വൈകിട്ട് നാലിന് നബിദിന ഘോഷയാത്ര. വൈകുന്നേരം ഏഴിന് കലാപരിപാടികളും സംഘടിപ്പിക്കും. തുടർന്ന് ദഫ് സംഘത്തിന്റെ കലാപരിപാടിയും ഉണ്ടായിരിക്കും.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടികളില്‍ മത-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
Content Highlight: Eid Milad Fest at Rifai Juma Masjid, Atakathode from 28th
#Adakkathode#Rifaee Juma Masjid#Eid Milad Fest

