Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ടോള്‍ വര്‍ധനയ്ക്കെതിരെ യൂത്ത് ലീഗ് പ്രതിഷേധം; കണ്ണൂര്‍ NHAI ഓഫീസ് ഉപരോധിച്ചു*

ടോള്‍ വര്‍ധനയ്ക്കെതിരെ യൂത്ത് ലീഗ് പ്രതിഷേധം; കണ്ണൂര്‍ NHAI ഓഫീസ് ഉപരോധിച്ചു*

Malayorashabdam 1 week ago
2026-08-05T14:47:00| By Remya Raveendran

ണ്ണൂർ: തലശ്ശേരി - മാഹി ബൈപാസ് ടോള്‍പ്ലാസയിലെ ടോള്‍ വർധനവിനെതിരെ മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂർ മേഖലാ ദേശീയപാത അതോറിറ്റി ഓഫീസ് ഉപരോധിച്ചു.

പണി തീരാത്ത റോഡിന് ടോള്‍ പിരിക്കുന്നതും പാതിവഴിയില്‍ വഴിതിരിച്ചുവിടുന്ന റോഡിന് ടോള്‍ വർധിപ്പിക്കുന്നതും ധിക്കാരമാണെന്ന് യൂത്ത് ലീഗ് ആരോപിച്ചു.

ഓഫീസ് ഗേറ്റിനു മുന്നില്‍ പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞു. ജില്ലാ പ്രസിഡണ്ട് കെ.കെ. ഷിനാജ് ഉപരോധം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് ഷാകിർ ആഡൂർ അധ്യക്ഷനായി.

ജനറല്‍ സെക്രട്ടറി ഷജീർ ഇഖ്ബാല്‍, ട്രഷറർ ഷബീർ എടയന്നൂർ, സെക്രട്ടറി നസീർ പുറത്തീല്‍, റാഫി കണ്ടോത്ത്, നസീർ അത്തായക്കുന്ന്, അസ്ലം പാറേത് തുടങ്ങിയവർ സംസാരിച്ചു.

അർഷാദ് കടാങ്കോട്, മിസ്ഹബ് അഴീക്കല്‍, നൗഷാദ് പടന്ന, റാഷിദ് സിറ്റി, സൈനുദ്ദീൻ മുണ്ടേരി, ഉനൈസ് കൂടാളി, മഷൂദ്, മുനീർ തുടങ്ങിയവർ നേതൃത്വം നല്‍കി.

Content Highlight: Youth League Protests Toll Hike, Blockade at NHAI Office Kannur

#Muslim Youth League#Toll Hike#Thalassery Mahi Bypass

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayorashabdam