Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എം.ഡി.എം.എ വില്‍പ്പന നടത്തിയ കേസില്‍ പേരാമ്പ്ര ബി.ആര്‍.സി അധ്യാപികമാര്‍ അറസ്റ്റില്‍

എം.ഡി.എം.എ വില്‍പ്പന നടത്തിയ കേസില്‍ പേരാമ്പ്ര ബി.ആര്‍.സി അധ്യാപികമാര്‍ അറസ്റ്റില്‍

2026-07-26T13:27:00| By sukanya

ടകര: എം.ഡി.എം.എ വില്‍പ്പന നടത്തിയ കേസില്‍ പേരാമ്പ്ര ബി.ആർ.സി അധ്യാപികമാർ അറസ്റ്റില്‍.

പേരാമ്പ്ര ബി.ആർ.സിയിലെ സ്പെഷ്യല്‍ എഡ്യൂക്കേറ്റർ കൂരാച്ചുണ്ട് കാപ്പുമുക്ക് സ്വദേശി കാവ്യ, താത്കാലിക കായിക അധ്യാപിക മരുതോങ്കര സ്വദേശി കെ.സി. കീർത്തന എന്നിവരെയാണ് വടകര പൊലീസ് പിടികൂടിയത്.

എം.ഡി.എം.എ ഇടപാടിലൂടെ ലക്ഷങ്ങളുടെ ട്രാൻസാക്ഷൻ കാവ്യയുടെ ബാങ്ക് അക്കൗണ്ട് വഴി നടന്നതായി കണ്ടെത്തിയതോടെയാണ് അറസ്റ്റ്.

ആവശ്യക്കാർ ഇവരുടെ അക്കൗണ്ടുകളിലേക്ക് പണം അയക്കും. പിന്നീട് സംഘാംഗങ്ങള്‍ പണം അയച്ചവർക്ക് എം.ഡി.എം.എ എത്തിച്ചുകൊടുക്കുന്ന രീതിയായിരുന്നു.

കീർത്തനയാണ് ആദ്യം പൊലീസിന്റെ പിടിയിലായത്. ഇവർ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കാവ്യയെ കസ്റ്റഡിയിലെടുത്തു. ഇവരുടെ അക്കൗണ്ട് വഴി ലഹരിക്കായി വലിയ തുക കൈമാറ്റം നടന്നതായി തെളിഞ്ഞതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Content Highlight: Two Teachers Arrested in Kerala for MDMA Drug Trafficking, Bank Transactions Worth Lakhs

#Drug Racket#Perambra BRC#Vadakara Police#Teacher Arrest

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayorashabdam