Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം തുടങ്ങി

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം തുടങ്ങി

Malayorashabdam 1 week ago
2026-08-04T13:19:00| By sukanya

ഗുരുവായൂർ: ഭക്തർക്ക് സുഖകരമായ ക്ഷേത്ര ദർശനത്തിനായി ഗുരുവായൂരില്‍ വെർച്വല്‍ ക്യൂ സംവിധാനം ഇന്ന് രാവിലെ ആരംഭിച്ചു.

രാവിലെ 7 മുതല്‍ 8 വരെയുള്ള ആദ്യ ഘട്ടത്തില്‍ നിരവധി ഭക്തർ വെർച്വല്‍ ക്യൂ വഴി ശ്രീ ഗുരുവായൂരപ്പനെ ദർശിച്ചു.

രാവിലെ 6.30ന് ക്ഷേത്രം കിഴക്കേനടയിലെ ഭഗവതിയമ്പലത്തിലേക്കുള്ള പ്രവേശന കവാടത്തിന് സമീപം നടന്ന ചടങ്ങില്‍ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് വെർച്വല്‍ ക്യൂ ദർശനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ദേവസ്വം ജീവനക്കാരും മാധ്യമ പ്രവർത്തകരും ചടങ്ങില്‍ പങ്കെടുത്തു.

ഇടവിട്ട് പെയ്ത മഴയും പ്രതികൂല കാലാവസ്ഥയും മറികടന്നെത്തിയ 100-ഓളം ഭക്തർക്ക് ആദ്യ മണിക്കൂറില്‍ ദർശനം സാധിച്ചു. ഉച്ചയ്ക്ക് 1 മണി വരെ 1800 ഭക്തർ വെർച്വല്‍ ദർശനത്തിന് ബുക്ക് ചെയ്തിട്ടുണ്ട്.

Content Highlight: Guruvayur Virtual Queue Darshan Launched for Devotees

#Guruvayur#Virtual Queue#Darshan#Guruvayur Temple#Devaswom

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayorashabdam