Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇ.ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനങ്ങള്‍ ആക്രമിച്ച സംഭവം: അഞ്ച് പ്രതികള്‍ റിമാൻഡില്‍

ഇ.ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനങ്ങള്‍ ആക്രമിച്ച സംഭവം: അഞ്ച് പ്രതികള്‍ റിമാൻഡില്‍

Malayorashabdam 0 months ago
May 28, 2026 04:00 PM| By Remya Raveendran

തിരുവനന്തപുരം : ഇ.ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനങ്ങള്‍ ആക്രമിച്ച സംഭവത്തില്‍ സിപിഐഎം പ്രവർത്തകരായ അഞ്ച് പ്രതികള്‍ റിമാൻഡില്‍.

മറ്റ് നാല് പ്രതികളെ ഉടൻ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കും. വധശ്രമം ഉള്‍പ്പടെ ചുമത്തിയടുത്ത കേസില്‍ ഒൻപത് പ്രതികള്‍ പിടിയിലായത്. അനില്‍കുമാർ, കിരണ്‍,അമല്‍ എന്നിവരാണ് ഇന്ന് പിടിയിലായത്. ഇതില്‍ തന്നെ ഡിവൈഎഫ്‌ഐ പ്രവർത്തകൻ അമലിനെ കോട്ടയത്തെ ലോഡ്ജില്‍ നിന്നാണ് പിടികൂടിയത്.ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം അടിച്ചു തകർത്തതില്‍ നേരിട്ടു പങ്കാളികളായത് പത്തു പേരെന്നാണ് പൊലീസിന്റെ നിഗമനം.കൂടുതല്‍പേർ ഉണ്ടോയെന്നു ദൃശ്യങ്ങള്‍ ശേഖരിച്ചു പരിശോധിച്ച്‌ വരികയാണ്. സംഭവത്തില്‍ പോലീസ് മേധാവിയില്‍ നിന്നും ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നേരിട്ടു വിശദീകരണം തേടിയിരുന്നു. പിണറായി വിജയന്റെ വീടിനു മുന്നില്‍ സിപിഐഎം പ്രവർത്തകർ തടിച്ചു കൂടിയിട്ടും മതിയായ സേനാംഗങ്ങളെ വിന്യസിക്കാതിരുന്നതും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ എത്താതിരുന്നതും വീഴ്ച്ചയെന്നാണ് വിമർശനം.ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെ‌ട്ടതില്‍ കേന്ദ്ര സർക്കാറും ഗവർണറും വിശദീകരണം തേടിയിരുന്നു.ഇക്കാര്യത്തില്‍ റിപ്പോർട്ട് നല്‍കുന്നത് കൂടിക്കാഴ്ച്ചയില്‍ ചർച്ചയായി. പോലീസില്‍ നടപ്പാക്കേണ്ട മാറ്റങ്ങളും ചർച്ച ആയെന്നാണ് വിവരം. മുഖ്യമന്ത്രി തിരുവനന്തപുരത്തു തിരിച്ചെത്തിയാല്‍ ഇക്കാര്യങ്ങളില്‍ തീരുമാനം എടുക്കും.

Content Highlight: Edofficersvehicle

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayorashabdam