Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം മുൻ കൗണ്‍സിലര്‍ ഐ.പി ബിനു പോലീസില്‍ കീഴടങ്ങി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം മുൻ കൗണ്‍സിലര്‍ ഐ.പി ബിനു പോലീസില്‍ കീഴടങ്ങി

Malayorashabdam 1 week ago
May 29, 2026 06:13 AM| By sukanya

തിരുവനന്തപുരം: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ സിപിഎം മുൻ കൗണ്‍സിലറും പാളയം ലോക്കല്‍ കമ്മിറ്റി അംഗവുമായ ഐപി ബിനു പോലീസില്‍ കീഴടങ്ങി.

തിരുവനന്തപുരത്ത് ഇഡി ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാർച്ചിനിടെയായിരുന്നു ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായത്.

റെയ്ഡിന്‍റെയും ചോദ്യം ചെയ്യലിന്‍റെയും ഭാഗമായി എത്തിയ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ബിനു ചീമുട്ടയെറിയുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ശക്തമാക്കിയതിനെ തുടർന്നാണ് ബിനു ഇപ്പോള്‍ സ്റ്റേഷനിലെത്തി കീഴടങ്ങിയിരിക്കുന്നത്.

Content Highlight: thiruvanathapuram

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayorashabdam