ന്യൂഡല്‍ഹി: ഏഴ് വർഷങ്ങള്‍ക്ക് മുമ്പ് ഈ ദിവസം ആർട്ടിക്കിള്‍ 370 ചരിത്രമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും യാത്രയില്‍ നിർണായക അധ്യായമാണിതെന്ന് അദ്ദേഹം പറഞ്ഞു.
ജനജീവിതത്തില്‍ വിശാലമായ പരിവർത്തനത്തിന് സാക്ഷ്യം വഹിച്ചതായും അടിസ്ഥാന സൗകര്യങ്ങള്‍ വൻതോതില്‍ വികസിച്ചതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസം, ആരോഗ്യം, സംരംഭകത്വം, കായികം തുടങ്ങിയ മേഖലകളില്‍ പുതിയ അവസരങ്ങള്‍ ഉയർന്നുവന്നു. പതിറ്റാണ്ടുകളായി ഭരണഘടനാ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിരുന്ന പാർശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളിലെ സ്ത്രീകള്‍ ഇപ്പോള്‍ ഇന്ത്യൻ ഭരണഘടനയുടെ പൂർണ്ണമായ പ്രയോഗത്തിലൂടെ ശാക്തീകരിക്കപ്പെട്ടു.
ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും പുരോഗതിക്കായുള്ള തങ്ങളുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നതായും മോദി വ്യക്തമാക്കി.
ശ്യാമപ്രസാദ് മുഖർജിയുടെ 125-ാം ജന്മവാർഷികം രാജ്യം ആഘോഷിക്കുന്ന ഈ സാഹചര്യത്തില്‍ ഈ വർഷത്തെ ദിനത്തിന് കൂടുതല്‍ പ്രാധാന്യമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ദേശീയ ഐക്യത്തിനായുള്ള ഡോ. മുഖർജിയുടെ ആജീവനാന്ത പ്രതിബദ്ധത തലമുറകളെ പ്രചോദിപ്പിക്കുമെന്നും അദ്ദേഹം ഉയർത്തിപ്പിടിച്ച ദർശനം 2019 ഓഗസ്റ്റ് 5 ന് ചരിത്രപരമായ പൂർത്തീകരണം കണ്ടെത്തിയെന്നും മോദി പറഞ്ഞു.
വലിയ സ്വപ്നങ്ങള്‍ കാണാനും അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കാനും വികസിത ഭാരതം എന്ന ദർശനത്തിന് സംഭാവന നല്‍കാനുമുള്ള അവസരം ഓരോ പൗരനും ഉണ്ടായിരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlight: 7 Years of Article 370 Abrogation: PM Modi Hails Transformation in Jammu Kashmir Ladakh
#Article 370#Narendra Modi#Jammu Kashmir#Ladakh

