Dailyhunt
കണക്ക് നാട്ടുകാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയെന്നത് സര്‍ക്കാരിൻ്റെ ഉത്തരവാദിത്തമാണ്: മുഖ്യമന്ത്രി

കണക്ക് നാട്ടുകാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയെന്നത് സര്‍ക്കാരിൻ്റെ ഉത്തരവാദിത്തമാണ്: മുഖ്യമന്ത്രി

Malayorashabdam 1 week ago
Apr 6, 2026 11:01 AM| By sukanya

തിരുവനന്തപുരം: 2017 മുതല്‍ പ്രോഗ്രസ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നുവെന്നും കണക്ക് നാട്ടുകാർക്ക് മുന്നില്‍ അവതരിപ്പിക്കകയെന്നത് സർക്കാരിൻ്റെ ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി.

സർക്കാരിൻ്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശിപ്പിക്കുകയായിരുന്നു അദ്ദേഹം. . ഈ അഞ്ചു വർഷത്തെ പ്രവർത്തന പുരോഗതിയാണ് ഇതില്‍ സംക്ഷിപ്തമായി ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

2021 ലെ വാഗ്ദാനങ്ങളില്‍ 97 ശതമാനവും പൂർത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു. പുനർഗേഹം പദ്ധതി പ്രകാരം ഫ്ലാറ്റുകളും ഭവനങ്ങളും കൈമാറി, ലൈഫ് പദ്ധതി വഴി 5 ലക്ഷം വീടുകള്‍ നിർമ്മിച്ചു നല്‍കി, പുനർഗേഹം പദ്ധതി വഴി മല്‍സ്യ തൊഴിലാളികള്‍ക്ക് 2782 വീടുകള്‍ നല്‍കി, 738 കുടുംബങ്ങള്‍ക്ക് ഫ്ലാറ്റുകള്‍ നല്‍കി, 456689 പട്ടയങ്ങള്‍ വിതരണം ചെയ്തു, 64006 കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കി,വീട്ടമ്മമാർക്ക് മാസം 1000 രൂപ ധന സഹായം നല്‍കിയതായും ഈ പദ്ധതി വഴി 1640276 പേർക്ക് ധനസഹായം നല്‍കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുകൂടാതേയും നിരവധി പദ്ധതികളാണ് കേരളത്തില്‍ നടപ്പിലാക്കിയത്. ഏക കിടപ്പാട സംരക്ഷണ നിയമം കൊണ്ട് വന്നതും കേരളത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.

pinarayivijayan

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayorashabdam