കണ്ണൂർ: ബംഗളൂരുവിലെ ആശുപത്രിയില്‍ മരണമടഞ്ഞ ചക്കരക്കല്‍ഇരി വേരി സ്വദേശി ഷാനവാസിൻ്റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് വീണ്ടു പോസ്റ്റ്മോർട്ടം ചെയ്യുന്ന നടപടികള്‍ തുടങ്ങി.ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തളിപ്പറമ്പ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിലാണ് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നത്.
കഴിഞ്ഞ മൂന്നുമാസമായി ഇദ്ദേഹത്തിൻ്റെ ബംഗളൂരുകാരിയായ ഭാര്യ നിയമനടപടികള്‍ നടത്തിവരികയായിരുന്നു. മാർച്ച് 16നാണ് ഷാനവാസ് ബംഗളുരുവിലെ വിക്ടോറിയ ആശുപത്രിയില്‍ പൈല്‍സ് ചികിത്സയ്ക്കിടെ മരണപ്പെടുന്നത്. ചികിത്സ പിഴവാണ് ഭർത്താവിൻ്റെ മരണത്തിന് കാരണമെന്ന് ഭാര്യ ആരോപിക്കുന്നു. മൊബൈല്‍ ടോർച്ച് വെളിച്ചത്തിലാണ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയത്. ഗുരുതരമായ ചികിത്സ പിഴവാണ് ഷാനവാസിൻ്റെ മരണത്തിന് കാരണമായതെന്നും ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഷാനവാസിന്റെ ഭാര്യ പറയുന്നു.
ബംഗളൂരുവിലെ മരണത്തെ തുടർന്ന് നാട്ടിലെത്തിച്ച ഷാനവാസിന്റെ മൃതദേഹം ഇരിവേരി ജുമാ മസ്ജിദ് ഖബർസ്ഥാനിലാണ് ഖബറടക്കിയത്. ഇന്ന് രാവിലെ മുതല്‍ ചക്കരക്കല്‍ പൊലിസിൻ്റെ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജ് വിദഗ്ദ്ധർ പോസ്റ്റുമോർട്ടം തുടങ്ങിയത്.
Content Highlight: Kannur

