Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കണ്ണൂരില്‍ മഴ ശക്തം; വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം, ബീച്ചുകളും അടച്ചു

കണ്ണൂരില്‍ മഴ ശക്തം; വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം, ബീച്ചുകളും അടച്ചു

Malayorashabdam 3 weeks ago
2026-08-01T15:33:00| By Remya Raveendran

ണ്ണൂർ: ജില്ലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സന്ദർശകർക്ക് താല്‍ക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയതായി ഡിടിപിസി അറിയിച്ചു.

വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും നിയന്ത്രിച്ചിട്ടുണ്ട്. റാഫ്റ്റിങ്, കയാക്കിങ് ഉള്‍പ്പെടെയുള്ള സാഹസിക വിനോദങ്ങള്‍ക്കും നിലവില്‍ വിലക്കുണ്ട്.

മഴയുടെ ശക്തി കുറയുന്നതനുസരിച്ച്‌ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്ന് ഡിടിപിസി വ്യക്തമാക്കി.

കടല്‍ക്ഷോഭത്തിനുള്ള സാധ്യത കണക്കിലെടുത്ത് ബീച്ചുകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും നിർദ്ദേശം നല്‍കി. ബീച്ചുകളോട് അനുബന്ധിച്ചുള്ള പാർക്കുകള്‍ താല്‍ക്കാലികമായി അടച്ചു. മുഴപ്പിലങ്ങാട് ഡ്രൈവ്-ഇൻ ബീച്ചിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനവും നിലവില്‍ നിരോധിച്ചിട്ടുണ്ട്.

സുരക്ഷ കണക്കിലെടുത്ത് നിർദ്ദേശങ്ങള്‍ പാലിക്കണമെന്ന് ഡിടിപിസി അധികൃതർ അഭ്യർത്ഥിച്ചു.

Content Highlight: Heavy Rain in Kannur: Tourist Spots Closed, Restrictions on Beaches and Water Activities

#Kannur Tourism#DTPC#Travel Alert

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayorashabdam