Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കര്‍ഷക ദിനം വിപുലമായി ആഘോഷിക്കാൻ കണിച്ചാര്‍ പഞ്ചായത്ത്‌: മികച്ച കര്‍ഷകര്‍ക്ക് ആദരവ്

കര്‍ഷക ദിനം വിപുലമായി ആഘോഷിക്കാൻ കണിച്ചാര്‍ പഞ്ചായത്ത്‌: മികച്ച കര്‍ഷകര്‍ക്ക് ആദരവ്

Malayorashabdam 3 weeks ago
2026-07-31T06:12:00| By sukanya

ണിച്ചാർ: ഈ വർഷത്തെ കർഷക ദിനം വിപുലമായി ആഘോഷിക്കാൻ കണിച്ചാർ പഞ്ചായത്ത്‌ തീരുമാനിച്ചു.

എല്ലാ വാർഡുകളില്‍ നിന്നുമുള്ള വിവിധ മേഖലകളിലെ മികച്ച കർഷകർക്ക് ആദരവ്,

വിളംബര ജാഥ, കലാവിരുന്ന് എന്നിവയോടെയാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുക. വൈദ്യുതി, പാർലമെന്ററികാര്യം, പരിസ്ഥിതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് പരിപാടിയിലെ മുഖ്യാതിഥിയാകും.

ഇത് സംബന്ധിച്ച്‌ പഞ്ചായത്ത്‌ ഹാളില്‍ സംഘാടക സമിതി യോഗം ചേർന്നു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡോ. ട്രീസ പോള്‍, വൈസ് പ്രസിഡന്റ്‌ ചാക്കോ തൈക്കുന്നേല്‍, കൃഷി ഓഫീസർ അരുണ്‍ ജോസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ലാലി ജോസ്, സിന്ധു ചിറ്റേരി, വാർഡ് മെമ്പർമാർ, കർഷക, രാഷ്ട്രീയ, പൊതുപ്രവർത്തക, ബാങ്ക് പ്രതിനിധികള്‍ തുടങ്ങിയവർ പങ്കെടുത്തു.

Content Highlight: Kanichar Panchayat to Celebrate Farmers Day with Awards and Cultural Events

#Kanichar Panchayat#Farmers Day#Sunny Joseph#Dr Treesa Paul#Agriculture

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayorashabdam