Dailyhunt
കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

Malayorashabdam 3 weeks ago
Apr 3, 2026 11:02 AM| By sukanya

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത.

എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളില്‍ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഇതിനുപുറമെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്. ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റും ഉണ്ടായേക്കാം.

ഇടിമിന്നല്‍ അതീവ അപകടകാരിയായതിനാല്‍ പൊതുജനങ്ങള്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. ഇടിമിന്നലുള്ള സമയത്ത് വൈദ്യുതോപകരണങ്ങളുടെ ബന്ധം വിച്ഛേദിക്കണമെന്നും ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു. കാറ്റും മിന്നലുമുള്ളപ്പോള്‍ ജനലുകളും വാതിലുകളും അടച്ചിടണം. കെട്ടിടത്തിനുള്ളില്‍ ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കണമെന്നും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി നിർദ്ദേശമുണ്ട്.

thiruvanathapuram

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayorashabdam