തിരുവനന്തപുരം : കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മൂന്ന് ദിവസം മാത്രം ബാക്കിനില്‍ക്കെ ഏവരെയും ഞെട്ടിച്ചുകൊണ്ട് ടുഡെയ്‌സ് ചാണക്യയുടെ എക്‌സിറ്റ് പോള്‍ പ്രവചനം പുറത്തുവന്നു.
കേരളത്തില്‍ തൂക്കുസഭയ്ക്ക് പോലും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നതാണ് പ്രവചനം. യു ഡി എഫും എല്‍ ഡി എഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് ടുഡെയ്‌സ് ചാണക്യ പറയുന്നത്. പുറത്തുവന്ന കണക്കുകള്‍ പ്രകാരം യു ഡി എഫിന് നേരിയ മുൻതൂക്കമുണ്ടെങ്കിലും എല്‍ ഡി എഫിനും ഭരണത്തിലേറാം.
യു ഡി എഫ് 60 മുതല്‍ 78 സീറ്റുകള്‍ വരെ നേടിയേക്കാമെന്ന് പ്രവചിക്കുമ്പോള്‍ എല്‍ ഡി എഫ് 55 മുതല്‍ 73 സീറ്റുകള്‍ വരെ നേടാൻ സാധ്യതയുണ്ടെന്നാണ് കണക്കുകള്‍. ഇതിനൊപ്പം തന്നെ ബി ജെ പി നേതൃത്വം നല്‍കുന്ന എൻ ഡി എ മുന്നണിക്കും വലിയ നേട്ടമുണ്ടാകുമെന്നും പ്രവചനം ചൂണ്ടികാട്ടുന്നു. എൻ ഡി എ 3 മുതല്‍ 11 സീറ്റുകള്‍ വരെ നേടി നിർണ്ണായക ശക്തിയാകുമെന്നാണ് ചാണക്യയുടെ പ്രവചനം. അങ്ങനെ സംഭവിച്ചാല്‍ കേരളത്തില്‍ ഇക്കുറി തൂക്കുസഭയാകുമെന്നാണ് വിലയിരുത്തല്‍.
Thiruvananthapuram

