Dailyhunt
കോടിയേരിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി ടി കെ ഗോവിന്ദനും കുടുംബവും, പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി, കുടുംബവുമായി കൂടിക്കാഴ്ച്ച നടത്തി

കോടിയേരിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി ടി കെ ഗോവിന്ദനും കുടുംബവും, പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി, കുടുംബവുമായി കൂടിക്കാഴ്ച്ച നടത്തി

Malayorashabdam 1 week ago
May 6, 2026 03:35 PM| By Remya Raveendran

തലശേരി: അന്തരിച്ച സി.പി.എം മുൻസംസ്ഥാന സെക്രട്ടറികോടിയേരി ബാലകൃഷ്ണന്റെ വീട്ടിലെത്തി തളിപ്പറമ്പ് നിയുക്ത എംഎല്‍എ ടി കെ ഗോവിന്ദനും ഭാര്യ പികെ രമണിയും തളിപ്പറമ്പ് മണ്ഡലത്തില്‍ വിമത സ്ഥാനാർത്ഥിയായി മത്സരിച്ചുള്ള വിജയത്തിന് പിന്നാലെയാണ് കോടിയേരിയുടെ വീട്ടിലെത്തിയത്.

തന്റെ എല്ലാ വ്യക്തിപരമായ കാര്യങ്ങളിലും കോടിയേരി പങ്കെടുക്കാറുണ്ടെന്ന് ടി കെ ഗോവിന്ദന്‍ പറഞ്ഞു. കോടിയേരിയുമായും കുടുംബവുമായും അടുത്ത ബന്ധമാണുള്ളതെന്നും കോടിയേരിയുമായുള്ള ബന്ധം ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ലെന്നും ടി കെ ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കോടിയേരിയുമായുള്ള ബന്ധം ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ല. ഞാന്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് എതിരെ മത്സരിക്കുമ്പോഴും മനസിലുണ്ടായിരുന്നത് കോടിയേരിയുടെ ചിത്രമാണ്. അന്ന് പത്ര സമ്മേളനത്തില്‍ കോടിയേരി ഉണ്ടായിരുന്നെങ്കില്‍ പാര്‍ട്ടിക്ക് ഈ പ്രശ്‌നം വരില്ലായിരുന്നുവെന്ന് ഞാന്‍ പറഞ്ഞിരുന്നു. പാര്‍ട്ടിയിലെ സംഘടനാ പ്രശ്‌നം പരിഹരിക്കുന്നതില്‍ അസാധാരണമായ കഴിവ് കോടിയേരിക്കുണ്ടായിരുന്നു. അത് ചെറുപ്പത്തിലെ നേരിട്ട് അനുഭവിച്ചറിഞ്ഞതാണെന്നും ടി കെ ഗോവിന്ദന്‍ പറഞ്ഞു.

ഏത് വിഷമത്തിലും കോടിയേരിയുടെ മുഖത്ത് നോക്കിയാല്‍ നമ്മുടെ എല്ലാ വിഷമവും തീരുമെന്നും ടി കെ ഗോവിന്ദന്‍ പറഞ്ഞു. കോടിയേരി ഉണ്ടായിരുന്നെങ്കിലെന്ന് പലപ്പോഴും പറയുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏത് രാഷ്ട്രീയ പ്രതിസന്ധിയിലും എപ്പോഴും കോടിയേരിയെ സ്മരിക്കും. അപ്പോഴാണ് അദ്ദേഹത്തിന്റെ നഷ്ടം മനസിലാകുന്നത്. കോടിയേരി പ്രസ്ഥാനത്തിന് വേണ്ടി എത്രയോ പ്രവര്‍ത്തിച്ചു. സന്ദര്‍ശനത്തിന് മറ്റൊരു രാഷ്ട്രീയ മാനവുമില്ലെന്ന് ടി കെ ഗോവിന്ദന്‍ പറഞ്ഞു.

ടി കെ ഗോവിന്ദനെ വര്‍ഗ വഞ്ചകനെന്ന് വിളിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയും മാധ്യമങ്ങളോട് പറഞ്ഞു. ടി കെ ഗോവിന്ദനുമായി പാര്‍ട്ടിക്ക് അതീതമായ ബന്ധമാണെന്നും സ്‌നേഹത്തോടെ നോക്കിയ ആളെ മറക്കില്ലെന്നും വിനോദിനി പറഞ്ഞു. അത് പാര്‍ട്ടിയായാലും മനുഷ്യനായാലുമെന്നും ടി കെ ഗോവിന്ദന്റ സന്ദര്‍ശനം വ്യക്തിപരമാണെന്നും വിനോദിനി വ്യക്തമാക്കി. ഈ വീട്ടില്‍ കോടിയേരിയോട് സ്‌നേഹമുള്ള ആർക്കും വരാമെന്നും അവരെ സ്വീകരിക്കുമെന്നും വിനോദിനി പറഞ്ഞു. താൻ ആരുടെയും അടിമയല്ലെന്നും തനിക്ക് തൻ്റെതായ ശരികളുണ്ടെന്നു അവർ പറഞ്ഞു. ടി.കെ ഗോവിന്ദൻ്റെ സന്ദർശനം വ്യക്തിപരമാണെന്നും അതില്‍ രാഷ്ട്രീയമില്ലെന്നും ബിനീഷ് കോടിയേരി പറഞ്ഞു.

Tkgovindanvisitkodiyeryshome

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayorashabdam