Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കൊട്ടിയൂര്‍ മാടത്തങ്കാവ് കുണ്ടുതോട്ടില്‍ ആദിവാസി യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി

കൊട്ടിയൂര്‍ മാടത്തങ്കാവ് കുണ്ടുതോട്ടില്‍ ആദിവാസി യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി

Malayorashabdam 2 hrs ago
2026-09-18T21:00:00| By admin malayorashabdam

കൊട്ടിയൂർ: കൊട്ടിയൂർ മാടത്തങ്കാവ് കുണ്ടുതോട്ടില്‍ ആദിവാസി യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി.

വെങ്ങലാട്ട് ഉന്നതിയിലെ സുഗു (40) ആണ് മരിച്ചത്. കാണാതായതിനെത്തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലൊടുവിലാണ് മൃതദേഹം തോട്ടില്‍ കണ്ടെത്തിയത്.

സുഗുവിന്റെ കാലില്‍ തുണികൊണ്ടുള്ള തളയുണ്ടായിരുന്നു. സമീപത്തുനിന്ന് തേങ്ങകള്‍ വീണുകിടക്കുന്നതും കണ്ടെത്തിയിട്ടുണ്ട്. ഇതിനാല്‍ തെങ്ങില്‍ കയറുന്നതിനിടെ വീണുണ്ടായ അപകടമാകാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

വിവരമറിഞ്ഞ് പേരാവൂർ ഡിവൈഎസ്പി എ.വി. ജോണ്‍, കേളകം എസ്‌ഐ മെല്‍ബിൻ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Content Highlight: Tribal Youth Found Dead in Stream at Kottiyoor Madathankavu

#Kottiyoor News#Tribal Youth Death#Madathankavu

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayorashabdam