Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍: ക്ലോക്ക് ടവര്‍ തകര്‍ന്നു വീണു; ഒഴിവായത് വൻദുരന്തം

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍: ക്ലോക്ക് ടവര്‍ തകര്‍ന്നു വീണു; ഒഴിവായത് വൻദുരന്തം

Malayorashabdam 2 weeks ago
2026-07-09T12:09:00| By sukanya

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ക്ലോക്ക് ടവർ തകർന്നുവീണു. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലേക്കാണ് തകർന്നുവീണത്.

സംഭവത്തില്‍ ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. രാവിലെ 11:10 ഓടെയാണ് സംഭവം.

കോഴിക്കോട്-കണ്ണൂർ പാസഞ്ചർ പ്ലാറ്റ് ഫോമില്‍ ഉള്ളപ്പോഴാണ് അപകടം. ഈ ട്രെയിൻ അടച്ചിട്ടിരിക്കുകയായിരുന്നു. ഉച്ചയ്ക്ക് 2:05 ന് പുറപ്പെടേണ്ടിയിരുന്നതാണ് ട്രെയിൻ. അപകടം നടക്കുന്ന സമയത്ത് യാത്രക്കാരും ജീവനക്കാരും ഇവിടെ ഇല്ലാതിരുന്നതാണ് ദുരന്തം ഒഴിവാക്കിയത്.

ക്ലോക്ക് ടവറിന്റെ ശോചനീയവാസ്ഥ സംബന്ധിച്ച്‌ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതായാണ് വിവരം. 150 വർഷത്തോളം പഴക്കമുള്ളതാണ് കെട്ടിടം.

Content Highlight: Kozhikode

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayorashabdam