വയനാട്: കൃഷിയിടത്തിലെ മീൻകുളത്തിന് സമീപം വീണനിലയില്‍ കണ്ടെത്തിയ കർഷകൻ മരിച്ചു.
മഞ്ഞൂറ മാങ്കോട്ട് ബെന്നി (57) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെ കുളത്തിനടുത്തേക്ക് പോയ ബെന്നി തിരിച്ചെത്താത്തതിനെ തുടർന്ന് ഭാര്യ മോളി അന്വേഷിച്ചെത്തിയപ്പോഴാണ് വീണനിലയില്‍ കണ്ടത്. ഉടൻ കല്‍പ്പറ്റ ഫാത്തിമ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുളത്തിലെ വെള്ളം മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്യുന്നതിനിടെ അബദ്ധത്തില്‍ കുളത്തില്‍ വീണതാണെന്നാണ് സംശയം. ദേവസ്യ- പരേതയായ ഏലിയാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ കല്ലോടി പറമറ്റത്തില്‍ കുടുംബാംഗം. യു.കെയില്‍ ഉള്ള ആല്‍ബിനും മെല്‍ബിനുമാണ് മക്കള്‍. മരുമകള്‍: ഹണി ആല്‍ബിന്‍. സഹോദരങ്ങള്‍: ഡെയ്‌സി പാലക്കത്തടത്തില്‍, സിബി സെബാസ്റ്റ്യന്‍ - ഏരിയ മാനേജര്‍, ദീപിക കല്‍പ്പറ്റ, ഷിന കളത്തിപറമ്പില്‍. സംസ്കാരം പിന്നീട്.
Content Highlight: Farmer Dies After Falling into Fish Pond in Manjoor, Wayanad
#Wayanad#Manjoor#Farmer Death#Fish Pond Accident

