May 28, 2026 02:41 PM| By Remya Raveendran
കൊല്ലം : മുൻ മന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു.
കൊല്ലം മടത്തറക്ക് സമീപമാണ് അപകടത്തില്‍പ്പെട്ടത്. പത്തനംതിട്ടയില്‍ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് അപകടനം ഉണ്ടായത്.കനത്ത മഴയെ തുടർന്ന് വാഹനം തെന്നി മാറിയതാണ് അപകടകാരണം. ആർക്കും പരുക്കുകള്‍ ഗുരുതരമല്ല. നിലവില്‍ കുടുംബം മറ്റൊരു വാഹനത്തില്‍ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.നിയന്ത്രണംവിട്ട കാർ സമീപത്തു പാർക്ക് ചെയ്തിരുന്ന ഒരു ബൈക്കില്‍ ഇടിക്കുകയൂം തുടർന്ന് അടുത്തുള്ള ഒരു പോസ്റ്റില്‍ ഇടിച്ചുനില്‍ക്കുകയുമായിരുന്നു.
Content Highlight: Accidentveenajeorge

